KannurLatest NewsKeralaNews

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്

കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഓഹരിയുള്ള സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ്. താണയിലെ ഒരു സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.

read also: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: കുറഞ്ഞ വിലയിൽ സാംസംഗ് ഗാലക്സി എസ്20 എഫ്ഇ

കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഉറവിടം കണ്ടെത്തുക, സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പൊലീസ് റെയ്ഡ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

താണ കൂടാതെ കണ്ണൂര്‍ പ്രഭാത് ജംഗ്ഷന്‍, മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button