Latest NewsNewsIndia

75 വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസന്മാരാണ് ബിജെപി: വിമർശനവുമായി സീതാറാം യെച്ചൂരി

ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എഴുപത്തഞ്ച് വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസന്മാരാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻഎൽഡി നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിപക്ഷ മഹാറാലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: മാംസം കഴിക്കുന്നവരായ ഭര്‍ത്താക്കന്‍മാര്‍ക്കും കാമുകന്‍മാര്‍ക്കും സെക്‌സ് നിഷേധിക്കണം: വിവാദ പ്രസ്താവനയുമായി പെറ്റ

മോദി സർക്കാർ റെയിൽവേ ഉൾപ്പെടെ എല്ലാം വിറ്റഴിച്ച് രാജ്യത്തെ കൊള്ളയടിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒന്നിക്കണം. മോദി സർക്കാരിനെ താഴെ ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ ബിജെപിക്ക് ജയിക്കാൻ അവസരം നൽകില്ല. ബിജെപിയെ ജയിക്കാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ല. അക്കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദുവും മുസ്ലിമും തമ്മിൽ ഇന്ത്യയിൽ ഒരു വൈരവും ഇല്ല. ഗാന്ധിജി എല്ലാവർക്കുമായാണ് പോരാടിയത്. കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും ഒന്നിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

Read Also: പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ: പ്രതിഷേധം നേതാക്കളുടെ അറസ്റ്റിനിടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button