Latest NewsNewsTechnology

ടിക്ടോക്കിനോട് കിടപിടിക്കാൻ യൂട്യൂബ്, ഷോട്ട്സ് വീഡിയോസിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ അവസരം

2023 മുതലാണ് യൂട്യൂബ് ഷോട്ട്സിന് മോണറ്റൈസേഷൻ ബാധകമാവുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്

ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്പൻ പ്രഖ്യാപനവുമായി യൂട്യൂബ്. ഇത്തവണ ഷോട്ട്സ് വീഡിയോസിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കാനുള്ള അവസരമാണ് യൂട്യൂബ് ഒരുക്കുന്നത്. ഇതോടെ, കണ്ടന്റ് ക്രിയേറ്റേഴ്സ് ഷോട്ട്സ് വീഡിയോയിലൂടെ പണം സമ്പാദിക്കാൻ സാധിക്കുന്നതാണ്. ലോകമെമ്പാടും ജനപ്രീതിയുള്ള ടിക്ടോക്കിനെ മറികടക്കാനാണ് യൂട്യൂബ് പുതിയ അപ്ഡേറ്റുകൾ അവതരിപ്പിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, ഷോട്ട്സ് വീഡിയോകളിൽ ഉൾപ്പെടുത്തുന്ന പരസ്യങ്ങളിലൂടെയാണ് കണ്ടന്റ് ക്രിയേറ്റേഴ്സിന് പണം സമ്പാദിക്കാൻ സാധിക്കുന്നത്. ഷോർട്ട് വീഡിയോകളിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നതോടെ വരുമാനത്തിന്റെ 45 ശതമാനം കണ്ടന്റ് ക്രിയേറ്റേഴ്സിന് ലഭിക്കുന്നതാണ്.

Also Read: കഞ്ചാവുമായി മധ്യവയസ്‌കൻ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ : ‘പ്രാഞ്ചി’യെ പിടികൂടി എക്‌സൈസ് റെക്കോര്‍ഡിട്ടതിങ്ങനെ

2023 മുതലാണ് യൂട്യൂബ് ഷോട്ട്സിന് മോണറ്റൈസേഷൻ ബാധകമാവുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിബന്ധനകൾ പ്രകാരം, 90 ദിവസത്തിനുള്ളിൽ ഏറ്റവും ചുരുങ്ങിയത് 1,000 സബ്സ്ക്രൈബേഴ്സും 10 മില്യൺ വ്യൂസും നേടുന്നവർക്കാണ് വരുമാനം ഉണ്ടാക്കാനുള്ള അവസരം ലഭിക്കുക. നിലവിൽ, യൂട്യൂബിൽ നിന്ന് വരുമാനം ലഭിക്കുന്നതിൽ ഷോട്ട്സ് വീഡിയോസിനെ ഉൾപ്പെടുത്തിയിട്ടില്ല. 1,000 സബ്സ്ക്രൈബേഴ്സും 4,000 വാച്ച് അവേഴ്സുമുളള വീഡിയോ ക്രിയേറ്റേഴ്സിനാണ് മോണറ്റൈസേഷൻ ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button