KeralaLatest NewsNews

പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടന, രാജ്യത്തെ വർഗീയമായി വേർതിരിച്ച് അധികാരം ഉറപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു:ഇ.പി ജയരാജൻ

ശ്രീകൃഷ്‌ണപുരം: ബി.ജെ.പിയെയും കോൺഗ്രസിനെയും അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് കിസാൻസഭ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഇ പി ജയരാജൻ. താൽക്കാലിക ലാഭത്തിനുവേണ്ടി കോൺഗ്രസ് വർ​ഗീയ ശക്തികളെ കൂട്ടുപിടിച്ചുവെന്നും, ഇതിന്റെയെല്ലാം ബാക്കിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഇത്തരം വർ​ഗീയ ശക്തികളുടെ പിന്തുണയോടെയാണ് കോൺ​ഗ്രസ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോ​ഗം കെ വി വിജയദാസ് ന​ഗറിൽ (കടമ്പഴിപ്പുറം ബസ് സ്റ്റാൻഡ്‌) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോപ്പുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്‍ലാമിയുടെയും ആർഎസ്എസിന്റെയും പിന്തുണ തേടിയത്‌ കോൺ​ഗ്രസാണെന്നാണ് ജയരാജൻ പറയുന്നത്. തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ​ഹർത്താൽ എന്ന പേരിൽ സംസ്ഥാനത്ത് അക്രമം നടത്തിയെന്നും, ഇതേ രീതിതന്നെയാണ് ആർഎസ്എസിനുമുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

‘വർ​ഗീയ ധ്രുവീകരണത്തിലൂടെയാണ് ബിജെപി അധികാരം പിടിച്ചത്. ​ഗുജറാത്ത് കലാപത്തിനുശേഷമാണ് സംസ്ഥാന ഭരണം ബിജെപി പിടിച്ചെടുത്തത്. ഇത്തരത്തിൽ രാജ്യത്തെ വർഗീയമായി വേർതിരിച്ച് അധികാരം ഉറപ്പിക്കാനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നത്. മൃദുഹിന്ദുത്വ നടപടികളിലൂടെ ഇതിന് കോൺ​ഗ്രസും കൂട്ടുനിൽക്കുന്നു. വർ​ഗീയതയെ പ്രതിരോധിക്കാൻ മതനിരപേക്ഷതയ്ക്ക് മാത്രമേ കഴിയൂ. ഇത്തരം ആശയമാണ് രാജ്യത്തെ കർഷക പ്രസ്താനങ്ങളും മുന്നോട്ടുവയ്ക്കുന്നത്’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button