Latest NewsNewsInternational

ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ‘നുണ’ പറഞ്ഞതിന് കോടതി ശിക്ഷിച്ചു: മേരി അഡ്‌ലറിന്റെ ജീവിതത്തിൽ സംഭവിച്ചത്

മുഖംമൂടി ധരിച്ച ഒരാൾ വീട്ടിൽ നുഴഞ്ഞുകയറിയപ്പോൾ അത് തന്റെ ജീവിതത്തിലെ മറക്കാനാകാത്ത സംഭവമായിരിക്കുമെന്ന് വാഷിംഗ്‌ടൺ സ്വദേശിനിയായ മേരി അഡ്‌ലർ സ്വപ്നത്തിൽ പോലും കരുതിയില്ല. അഞ്ജാതനായ ഒരാൾ അവളെ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസായി, അന്വേഷണമായി, ചോദ്യം ചെയ്യലായി. ആരാണ് ചെയ്തതെന്ന് മേരിക്ക് പോലും അറിയില്ല. അന്വേഷണത്തിൽ തുമ്പൊന്നും കിട്ടാതെ വന്നതോടെ, ബലാത്സംഗം മേരി കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് പോലീസും അവളെ ‘കുറ്റക്കാരി’യാക്കി.

മേരിയുടെ യഥാർത്ഥ പേര് അധികമാർക്കും അറിയില്ല. മേരിയുടെ യഥാർത്ഥ ജീവിതാനുഭവത്തോട് Netflix പുറത്തിറക്കിയ സീരീസ് വളരെ വിശ്വസ്തത പുലർത്തുന്നു. 2008-ൽ ആണ് മേരിയുടെ ജീവിതത്തിൽ കരിനിഴൽ വീണത്. 18 വയസ് മാത്രമായിരുന്നു അന്ന് മേരിക്ക് ഉണ്ടായിരുന്നത്. മുഖംമൂടി ധരിച്ച് വീട്ടിൽ അതിക്രമിച്ച് കയറിയയാൾ കത്തിമുനയിൽ നിർത്തി അവളെ ബലാത്സംഗം ചെയ്യുകയായിരുന്നു. പോലീസുകാർക്ക് അന്വേഷണത്തിൽ ഒന്നും കിട്ടിയില്ല. അതോടെ, മേരിയെ ‘നുണച്ചിയാക്കി’ മുദ്രകുത്തി. മേരിക്കെതിരെ തെറ്റായ പരാതി നൽകിയെന്നാരോപിച്ച് $500 പിഴ അടയ്‌ക്കാനും ‘നുണ പറഞ്ഞതിന്’ മാനസികാരോഗ്യ കൗൺസിലിംഗ് നേടാനും കോടതി ഉത്തരവിട്ടു.

മേരിയുടെ അടുത്ത സുഹൃത്തുക്കളും വളർത്തു മാതാപിതാക്കളും അവളെ വിശ്വസിച്ചിരുന്നില്ല. എന്നിരുന്നാലും, മേരിയുടെ കേസ് ഡിറ്റക്ടീവുകളായ ഗ്രേസ് റാസ്മുസന്റെയും കാരെൻ ഡുവലിന്റെയും കൈകളിൽ എത്തുന്നു. അവരുടെ കൃത്യമായ അന്വേഷസനത്തിനൊടുവിൽ പിടിയിലായത് ഒരു സീരിയൽ ബലാത്സംഗ കുറ്റവാളി ആയിരുന്നു. നിരവധി പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ക്രിസ് മക്കാർത്തിക്ക് 327 വർഷം തടവ് ശിക്ഷ വിധിച്ചു. മേരിക്ക് നേരെ നടന്ന ആക്രമണത്തിന്റെ തെളിവുകൾ ആണ് ഇരട്ട ഡിക്ടക്ടീവുകൾക്ക് വഴിയൊരുക്കിയത്. മേരിയെ ബലാത്സംഗം ചെയ്ത ക്രിസിന് തടവ് ശിക്ഷ ലഭിച്ചത് മേരിക്ക് ആശ്വാസമായി. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ മേരി സ്വന്തം ജീവിതം കെട്ടിപ്പെടുത്തി. വിവാഹിതയായി. 2015 ഒക്ടോബറിൽ അവളും ഭർത്താവും അവരുടെ രണ്ടാമത്തെ കുട്ടിയെ സ്വാഗതം ചെയ്തു.

shortlink

Post Your Comments


Back to top button