Latest NewsSaudi ArabiaNewsInternationalGulf

ഭീകരവാദത്തിന് കൂട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്കുള്ള കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് കുറ്റക്കാർക്ക് പരമാവധി 10.84 കോടി രൂപ പിഴ (50,00,000 റിയാൽ) ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീവ്രവാദത്തിന് ധനസഹായം നൽകുന്നവർക്കും സമാന ശിക്ഷ ലഭിക്കും.

Read Also: സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യനയം കൊണ്ട് ആശുപത്രി മെച്ചപ്പെട്ടു, അതുകൊണ്ട് കൊവിഡ് കാലത്ത് നമ്മള്‍ രക്ഷപ്പെട്ടു: ജയരാജന്‍

ധനകാര്യ സ്ഥാപനങ്ങളോ സംഘടനകളോ നിയമം ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളായിരിക്കും സ്വീകരിക്കുക. നിയമം ലംഘിക്കുന്നവർക്ക് പ്രവർത്തന മേഖലയിൽ നിരോധനം ഏർപ്പെടുത്തും. സ്ഥാപന മേധാവിയോ സംഘടനാ ഭാരവാഹിയോ അംഗമോ ആണ് കുറ്റം ചെയ്തതെങ്കിൽ തത്സ്ഥാനത്തുനിന്നു മാറ്റുന്നതാണ്.

മന്ത്രിതല കൗൺസിൽ ശിക്ഷ ശക്തമാക്കുന്ന നിയമ ഭേദഗതിക്ക് അംഗീകാരം നൽകി. ശിക്ഷാ നടപടികളെക്കുറിച്ച് സൂപ്പർവൈസറി അതോറിറ്റി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫിനാൻസ് ഇന്റലിജൻസ് വിഭാഗത്തെ അറിയിച്ചിരിക്കണമെന്ന നിബന്ധനയോടെയാണ് അംഗീകാരം നൽകിയത്.

Read Also: കുടുക്ക പൊട്ടിച്ചല്ല ലോട്ടറി എടുത്തത്, അന്തസ്സ് ഉണ്ടേൽ ലോട്ടറി തിരിച്ച് കൊടുക്കട്ടെ -അനൂപിന്റെ വീടിനു മുന്നിൽ പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button