ErnakulamKeralaNattuvarthaLatest NewsNews

ബസ് സ്റ്റാന്‍ഡില്‍ എക്‌സൈസ് റെയ്ഡ് : എം.ഡി.എം.എയുമായി രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റിൽ

ആലുവ പുളിഞ്ചുവട് സ്വദേശി നിയാസ്, ഏലൂര്‍ സ്വദേശി നിസാം എന്നിവരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു

ആലുവ: സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എം.ഡി.എം.എയുമായി രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റിൽ. ആലുവ പുളിഞ്ചുവട് സ്വദേശി നിയാസ്, ഏലൂര്‍ സ്വദേശി നിസാം എന്നിവരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്ന് 180 മില്ലിഗ്രാം എം.ഡി.എം.എ.യാണ് പിടികൂടിയത്. ഇവര്‍ സ്വന്തം ഉപയോഗത്തിനായാണ് എം.ഡി.എം.എ. കൈവശം വെച്ചിരുന്നതെന്നാണ് വിവരം.

Read Also : കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു, ഔദ്യോഗിക പ്രഖ്യാപനം നടത്തി സക്കർബർഗ്

ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിലാണ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയത്. എന്‍ഡിപിഎസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും എക്‌സൈസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button