Latest NewsNewsIndiaBusiness

ഇന്ത്യ- യുഎഇ സമഗ്ര സാമ്പത്തിക കരാർ വിജയം, മൂന്നുമാസത്തിനിടെ കയറ്റുമതിയിൽ വർദ്ധനവ്

80 ശതമാനത്തോളം ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്

ഇന്ത്യ- യുഎഇ സമഗ്ര സാമ്പത്തിക കരാർ (സെപ) പ്രാബല്യത്തിലായതോടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ വൻ വർദ്ധനവ്. എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ കയറ്റുമതി 14.5 ശതമാനമായാണ് വർദ്ധിച്ചത്. സെപ നിലവിൽ വന്ന് മൂന്നു മാസത്തിനകമാണ് കയറ്റുമതി രംഗത്ത് ഇന്ത്യക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചത്. ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കയറ്റുമതി 592 ഡോളറായാണ് ഉയർന്നത്.

കരാർ പ്രകാരം, 80 ശതമാനത്തോളം ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. കൂടാതെ, ആഗോള ഉഭയകക്ഷി വ്യാപാരത്തിലും നേട്ടമുണ്ടാക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ സഹായകമായി. ഇതോടെ, ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള ആഗോള എണ്ണ ഇതര കയറ്റുമതി 3 ശതമാനമാണ് ഉയർന്നത്.

Also Read: എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ: ആരോഗ്യമന്ത്രി

ഈ വർഷം മെയ് മാസത്തിലാണ് ഇന്ത്യയും യുഎഇയുമായുള്ള സമഗ്ര സാമ്പത്തിക കരാർ നിലവിൽ വന്നത്. അടുത്ത അഞ്ചുവർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10,000 കോടി ഡോളറായി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button