KeralaLatest NewsNews

മഴവിൽ ഇഡലി മുതൽ ‘അമൃതം’ ലഡ്ഡു വരെ: കുട്ടികളുടെ മനം കവർന്ന് പോഷകാഹാര പ്രദർശനം

തിരുവനന്തപുരം: മഴവിൽ നിറങ്ങളിലും വിവിധ രുചികളിലും തയ്യാറാക്കി വച്ചിരിക്കുന്ന പോഷക ഗുണങ്ങൾ ഏറെയുള്ള വിഭവങ്ങൾ. കൗതുകത്തോടെ രുചി നുകർന്ന് കുട്ടികൾ. വാമനപുരം ഗ്രാമ പഞ്ചായത്തിലെ ‘പോഷൻ മാ’ പരിപാടികൾക്ക് തുടക്കമായി. കളമച്ചൽ അങ്കണവാടിയിൽ നടന്ന പഞ്ചായത്ത് തല ദേശീയ പോഷണ മാസാചരണ പരിപാടി വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. ഒ ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. പോഷക സമ്പുഷ്ടമായ ആഹാരം പ്രകൃതിദത്ത വസ്തുക്കൾ ചേർത്ത് വിവിധ വർണ്ണങ്ങളിൽ തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നത് അവരുടെ ആരോഗ്യം വർധിപ്പിക്കുമെന്നും ബേക്കറി പലഹാരങ്ങൾ കഴിവതും ഒഴിവാക്കി വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം നൽകണമെന്നും പ്രസിഡന്റ് പറഞ്ഞു.

Read Also: കാട്ടാക്കടയില്‍ ഗൃഹനാഥനേയും മകളേയും മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു

അമൃതം പൊടി , ബീറ്റ്റൂട്ട്, ക്യാരറ്റ്, മുളപ്പിച്ച പയർ, വാഴക്കൂമ്പ്, ചീര, നേത്രക്കായ, കപ്പലണ്ടി, റാഗി തുടങ്ങി പോഷക സമ്പുഷ്ടമായ വിവിധ സാധനങ്ങൾ ഉപയോഗിച്ച് തയാറാക്കിയ ലഡ്ഡു മുതൽ പായസം വരെയുള്ള വിഭവങ്ങളുടെ പ്രദർശനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ കൗതുകമായി. അവ പാകം ചെയ്യുന്നതിനുള്ള റെസിപ്പികളും പ്രദർശിപ്പിച്ചു.

വനിത ശിശുവികസന വകുപ്പും, ഐ. സി. ഡി. എസും സംയുക്തമായാണ് ‘പോഷൻ മാ 2022’ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ മാസം പോഷൻ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ, ഗർഭിണികൾ, കൗമാരക്കാർ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷക സമൃദ്ധി ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ് ‘പോഷൻ മാ’.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ രഞ്ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ്. കെ ലെനിൻ, പഞ്ചായത്ത് അംഗങ്ങൾ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലേഖ, ഡോക്ടർ അരുൺ തുടങ്ങിവർ പങ്കെടുത്തു.

Read Also: മരുന്നു വിൽപ്പന ലൈസൻസുകൾക്ക് അപേക്ഷിക്കാൻ പുതിയ പോർട്ടൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button