Latest NewsNewsBusiness

ഭാരത് മാർട്ട്: സംസ്ഥാനല ശിൽപ്പശാല ഉദ്ഘാടനം ചെയ്തു

രാജ്യത്തെ ചില്ലറ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന കമ്പനികളെ പ്രതിരോധിക്കുന്നതിനായാണ് പുതിയ നീക്കം

ചില്ലറ വ്യാപാരികൾക്കായി ആരംഭിച്ച ഓൺലൈൻ പോർട്ടലായ ഭാരത് മാർട്ടിന്റെ സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം ചെയ്തു. കോൺഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തെ മുഴുവൻ വ്യാപാരികൾക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാനുള്ള പോർട്ടലാണ് ഭാരത് മാർട്ട്. രജിസ്ട്രേഷൻ ചെയ്യുന്നതിന് പുറമേ, മറ്റ് എല്ലാ പ്രവർത്തനങ്ങളും സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വ്യാപാരവുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങൾക്കും പണം ഈടാക്കുകയില്ല.

രാജ്യത്തെ ചില്ലറ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന കമ്പനികളെ പ്രതിരോധിക്കുന്നതിനായാണ് പുതിയ നീക്കം. അതിനാൽ, ജനറൽ ട്രേഡിംഗ് സംവിധാനത്തിൽ നിന്നും ഉടൻ തന്നെ മോഡേൺ ട്രേഡിംഗ് സംവിധാനത്തിലേക്ക് മാറാൻ വ്യാപാരികളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിസന്ധി ഉണ്ടാക്കുന്ന കമ്പനികളെ അതേ നാണയത്തിൽ തന്നെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനായി ഓരോ വ്യാപാരിയെയും വിതരണക്കാരെയും മോഡേൺ ട്രേഡിംഗിന്റെ ഭാഗമാക്കാനാണ് ഭാരത് മാര്‍ട്ട് ലക്ഷ്യമിടുന്നത്.

Also Read: ധീരജവാന്മാരുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുന്നു: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button