KollamKeralaNattuvarthaLatest NewsNews

പതിമൂന്നുകാരിയ്ക്ക് പീഡനം : പെൺകുട്ടിയുടെ ബന്ധു അറസ്റ്റിൽ

കൊട്ടവട്ടം സ്വദേശി സന്തോഷിനെ(38)യാണ് കുളത്തുപ്പുഴ പൊലീസ് പിടികൂടിയത്

കൊല്ലം: കുളത്തുപ്പുഴയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. കൊട്ടവട്ടം സ്വദേശി സന്തോഷിനെ(38)യാണ് കുളത്തുപ്പുഴ പൊലീസ് പിടികൂടിയത്.

സ്‌കൂളിലെ അധ്യാപകര്‍ക്ക് തോന്നിയ സംശയമാണ് പെൺകുട്ടിയെ സന്തോഷ് നിരന്തരം പീഡനത്തിനിരയാക്കിയെന്ന വിവരം പുറത്തറിയിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച്‌ പല തവണയായി പീഡിപ്പിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

Read Also : സ്റ്റേഡിയത്തിന് അകത്ത് കയറിയ ശേഷം പുറത്തിറങ്ങിയാൽ വീണ്ടും പ്രവേശനം അനുവദിക്കില്ല: കളി കാണാൻ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്

പതിമൂന്ന് വയസുകാരിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെയാണ് അധ്യാപകര്‍ക്ക് സംശയം തോന്നിയത്. ശേഷം സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറംലോകം അറിയുന്നത്. അധ്യാപകര്‍ വിവരം പൊലീസിന് കൈമാറുകയായിരുന്നു.

പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പ്രതി സമ്മതിച്ചെന്ന് കുളത്തുപ്പുഴ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എന്‍ ഗിരീഷ് വ്യക്തമാക്കി. പ്രതിയുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും എത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button