Latest NewsIndiaNews

ബോംബ് നിര്‍മ്മാണത്തെക്കുറിച്ചുള്ള കോഴ്സ് മുതല്‍ മിഷന്‍ 2047 വരെയുള്ള രേഖകള്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുസ്ലീങ്ങള്‍ക്ക് നഷ്ടപ്പെട്ട ആധിപത്യം വീണ്ടെടുക്കണം, 2047-ഓടെ ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റണം: റെയ്ഡിലെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

ന്യൂഡല്‍ഹി: മത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളേയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതോടെ, കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. റെയ്ഡുകളില്‍, ഐഇഡികള്‍, ആയുധങ്ങള്‍, ജിപിഎസ് ഉപകരണങ്ങള്‍, കണക്കില്‍പ്പെടാത്ത പണം, ജിഹാദി രേഖകള്‍ എന്നിവ അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്തു. ഇതില്‍ ഏറ്റവും ഞെട്ടിക്കുന്നത് ബോംബ് എങ്ങിനെ നിര്‍മ്മിക്കാമെന്ന കോഴ്‌സിനെ കുറിച്ചുള്ള വിശംദാംശങ്ങള്‍ കണ്ടെത്തിയതാണ്.

Read Also: ‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കിയിൽ എസ്.ഡി.പി.ഐ പ്രകടനം

‘ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ബോംബ് എങ്ങിനെ നിര്‍മ്മിക്കാം’ എന്ന തലക്കെട്ടോടു കൂടിയ ലഘുലേഖകളാണ് റെയ്ഡില്‍ കണ്ടെടുത്തിരിക്കുന്നത്. മുസ്ലീം യുവാക്കള്‍ക്ക് ബോംബുകള്‍ നിര്‍മ്മിക്കാന്‍ അറിയാമെങ്കില്‍, അത് അവരെ ‘ശാക്തീകരിക്കും’ എന്ന് രേഖയില്‍ പറയുന്നു. ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കേണ്ട വസ്തുക്കളും, അത് വീട്ടില്‍ വെച്ച് എങ്ങനെ നിര്‍മ്മിക്കാമെന്നും രേഖയില്‍ വിശദമായി പറയുന്നുണ്ട്. വീട്ടില്‍ നിര്‍മ്മിക്കുന്ന ബോംബിന്റെ ശക്തി എങ്ങിനെ വര്‍ദ്ധിപ്പിക്കാമെന്നും രേഖയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ കൈവശമുള്ള അത്യാധുനിക ആശയ വിനിമയ ഉപകരണങ്ങളും എന്‍ഐഎ പിടിച്ചെടുത്തവയില്‍ പെടുന്നു.

‘അടിച്ചമര്‍ത്തപ്പെട്ട’ മുസ്ലിം യുവാക്കളെ ശാക്തീകരിക്കാനും ശക്തിപ്പെടുത്താനും, അവിശ്വാസികളുടെ ഹൃദയത്തില്‍ ഭീതി സൃഷ്ടിക്കാനും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുസ്ലീങ്ങള്‍ക്ക് നഷ്ടപ്പെട്ട ആധിപത്യം വീണ്ടെടുക്കാനും ലഘുലേഖകളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആഹ്വാനം ചെയ്യുന്നു. 2047-ഓടെ ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള സാമഗ്രികള്‍ അടങ്ങിയ രേഖയായ ‘വിഷന്‍ 2047’ മായി ബന്ധപ്പെട്ട ബ്രോഷറുകളും സിഡികളും ഏജന്‍സികള്‍ കണ്ടെടുത്തു.

കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ രേഖകളില്ലാത്ത പണവും കണ്ടെടുത്തു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button