Latest NewsNewsTechnology

ഐഎംഇഐ നമ്പർ കേന്ദ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം, പുതിയ നീക്കവുമായി കേന്ദ്രസർക്കാർ

വ്യാജ ഇലക്ട്രോണിക് ഉപകരണങ്ങൾ തടയാനുള്ള കൗണ്ടർഫീറ്റഡ് ഡിവൈസ് റെസ്ട്രിക്ഷൻ പോർട്ടിലാണ് ഐഎംഇഐ നമ്പർ രജിസ്റ്റർ ചെയ്യേണ്ടത്

സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്രസർക്കാർ. തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ഐഎംഇഐ നമ്പർ കേന്ദ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യാനാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാ ഫോണുകളുടെയും ഐഎംഇഐ നമ്പർ നിർമ്മാതാക്കൾ നിർബന്ധമായും കേന്ദ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 2023 ജനുവരി ഒന്നു മുതൽ നിർമ്മിക്കുന്ന ഫോണുകൾക്കാണ് രജിസ്ട്രേഷൻ ബാധകം. കൂടാതെ, ഇറക്കുമതി ചെയ്യുന്ന ഫോണുകളും ഐഎംഇഐ നമ്പർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

വ്യാജ ഇലക്ട്രോണിക് ഉപകരണങ്ങൾ തടയാനുള്ള കൗണ്ടർഫീറ്റഡ് ഡിവൈസ് റെസ്ട്രിക്ഷൻ പോർട്ടിലാണ് ഐഎംഇഐ നമ്പർ രജിസ്റ്റർ ചെയ്യേണ്ടത്. കേന്ദ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതോടെ, തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കുകയും, ക്രമക്കേടിലൂടെ ഒരേ ഐഎംഇഐ നമ്പർ പല ഫോണുകൾക്ക് രീതി അവസാനിപ്പിക്കാനും കഴിയുന്നതാണ്. അതേസമയം, ഡ്യുവൽ സിം ഫോണുകളിൽ രണ്ട് ഐഎംഇഐ നമ്പർ നമ്പർ ഉണ്ടാകും.

Also Read: അവലോകന യോഗം നടത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button