Latest NewsKeralaNews

വിതുര മണലി പാലം മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിച്ചു

 

വിതുര: വിതുര മണലി പാലം തുറന്നു. മന്ത്രി എം.ബി രാജേഷ് പാലം നാടിന് സമർപ്പിച്ചു. വിതുര പഞ്ചായത്തിലെ മണലി, ആനപ്പാറ വാർഡുകളിലെ ഒട്ടേറെ ആദിവാസി ഊരുകളിലെ യാത്രാ ക്ലേശത്തിനാണ് ഇതോടെ പരിഹാരമായത്.

പഞ്ചായത്തിൽ നിർമ്മിക്കുന്ന പൊതുശ്മശാനത്തിന്റെ ശിലാസ്ഥാപനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു. ജി സ്റ്റീഫൻ എം.എൽ.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  നബാർഡ്, എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് 2.10 കോടി ചെലവിൽ വാമനപുരം നദിക്ക് കുറുകെയാണ് പാലം നിർമിച്ചത്.

വിതുര ഗ്രാമപ്പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതുശ്മശാനം നിർമിക്കുന്നത്. തൊളിക്കോട്, ആര്യനാട് എന്നീ ഗ്രാമപഞ്ചായത്തുകൾക്ക് കൂടി പ്രയോജനകരമാം വിധമാണ് ശ്മശാനം നിലവിൽ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button