Latest NewsKeralaNews

അന്താരാഷ്ട്ര വയോജനദിനം: സംസ്ഥാനത്ത് വിപുലമായ പരിപാടികൾ, വയോസേവന പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം: അന്താരാഷ്ട്ര വയോജനദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു നിർവ്വഹിക്കും. ചടങ്ങിൽ ‘വയോസേവന’ അവാർഡുകൾ മന്ത്രി വിതരണം ചെയ്യും. ഒക്ടോബർ ഒന്നിന് രാവിലെ 11 ന് തൃശ്ശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി.

Read Also: സ്വിഫ്റ്റ് കീയ്ക്കുള്ള പിന്തുണ ഐഒഎസ് ഡിവൈസുകളിൽ നിർത്തുന്നു, പുതിയ നീക്കവുമായി മൈക്രോസോഫ്റ്റ്

തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ് അദ്ധ്യക്ഷനായിരിക്കും. മുതിർന്ന പൗരൻമാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനും അവരുടെ സംഭാവനകളെ അഭിനന്ദിക്കുന്നതിനുമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

വയോജന മേഖലയിൽ ശ്ലാഘനീയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വ്യക്തികൾക്കും, സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾക്കും വേണ്ടി സാമൂഹ്യ നീതി വകുപ്പ് ഏർപ്പെടുത്തിയ വയോസേവന അവാർഡുകളാണ് വിതരണം ചെയ്യുന്നത്. ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌കാരം നിരൂപക ഡോ. എം ലീലാവതിക്കും ഗായകൻ പി ജയചന്ദ്രനും സമ്മാനിക്കും.

മികച്ച വയോജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ സ്ഥാപനങ്ങൾ, കായികമേഖലയിലെ സംഭാവന, കല-സാഹിത്യ-സാംസ്‌കാരിക മേഖല, തുടങ്ങി പത്തോളം പുരസ്‌ക്കാരങ്ങളാണ് സമ്മാനിക്കുന്നത്

മുതിർന്ന പൗരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, കലാവിരുന്ന് , ചിത്രപ്രദർശനം, കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് , തെരുവുനാടകം, വയോജനക്ഷേമ ബോധവത്ക്കരണ ഫോട്ടോ എക്സിബിഷൻ, KSSM വയോമിത്രം മെഡിക്കൽ ക്യാമ്പ് തുടങ്ങിയ പരിപാടികളും വയോജനദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: എട്ടു വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി : പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button