Latest NewsKeralaNews

കാട്ടാക്കടയിൽ പിതാവിനും മകൾക്കും മർദ്ദനമേറ്റ സംഭവം: ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനേയും മകളേയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുമല ചാടിയറയിൽ നിന്നാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ ഉൾപ്പെടെയുള്ള സംഘം ഇയാളെ പിടികൂടുന്നത്. കേസിലെ ആദ്യ അറസ്റ്റാണിത്.

Read Also: ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളിൽ ഒക്ടോബർ രണ്ടു മുതൽ വിപുലമായ പ്രചാരണം: ആർ ബിന്ദു

അതേസമയം, കെഎസ്ആർടിസി ജീവനക്കാർക്ക് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, മെക്കാനിക്ക് അജി, ഓഫീസ് അസിസ്റ്റന്റ് മിലിൻ ഡോറിച്ച് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് തള്ളിയത്.

മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദ്ദിച്ച സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾ മുൻകൂർ ജാമ്യം അർഹിക്കുന്നില്ല. വീഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി പ്രതികളിൽ നിന്ന് ശബ്ദവും ദൃശ്യങ്ങളും ഉൾപ്പടെയുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിന് ഇവരുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.

Read Also: ഹയര്‍ സെക്കന്ററി പാഠ്യപദ്ധതിയില്‍ റോഡ് നിയമങ്ങള്‍ പഠിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ: പാസായാല്‍ ലേണേഴ്‌സ് വേണ്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button