Latest NewsNewsTechnology

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്: ഷവോമിയിൽ നിന്നും കോടികൾ പിടിച്ചെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

2014 ലാണ് ഷവോമി ആദ്യമായി ഇന്ത്യയിൽ സാന്നിധ്യം ഉറപ്പിച്ചത്

പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിക്ക് നേരെ കനത്ത നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഷവോമിയിൽ നിന്ന് 5,551 കോടി രൂപ പിടിച്ചെടുത്തതാണ് ഇഡി അറിയിച്ചിരിക്കുന്നത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ഇഡി അന്വേഷണങ്ങൾ നടത്തുകയും ഷവോമിക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തത്. അതേസമയം, ഷവോമിയിൽ നിന്ന് തുക പിടിച്ചെടുത്തതിന് അടുത്തിടെ ഫോറിൻ എക്സ്ചേഞ്ച് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കി.

2014 ലാണ് ഷവോമി ആദ്യമായി ഇന്ത്യയിൽ സാന്നിധ്യം ഉറപ്പിച്ചത്. പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനകം ഷവോമി വിദേശത്തേക്ക് പണം അയക്കാൻ തുടങ്ങിയെന്നാണ് ഇഡിയുടെ വിലയിരുത്തൽ. അതേസമയം, നിയമ വിരുദ്ധമായി ചൈനീസ് സ്ഥാപനം ഇന്ത്യയിൽ നിന്നും പണം വിദേശത്തേക്ക് കടത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ഇഡി അന്വേഷണങ്ങൾ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ റോയൽറ്റിയുടെ പേരിൽ ഷവോമി വിദേശത്തേക്ക് ഫണ്ട് അയച്ചുവെന്ന് ഇഡിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു.

Also Read: യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രി പുറപ്പെടും

shortlink

Related Articles

Post Your Comments

Related Articles


Back to top button