Latest NewsNewsIndiaBusiness

5 ജിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു: ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, വിശദവിവരം

ന്യൂഡൽഹി: ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022ന്റെ ആറാമത് എഡിഷൻ പരിപാടിയിൽ 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് വെച്ചാണ് ഉദ്ഘാടനം. ദീപാവലിയോടെ ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ ആസ്വദിക്കാനാകും. എയർടെൽ, റിലയൻസ് ജിയോ, ക്വാൽകോം തുടങ്ങിയ നിരവധി മുൻനിര കമ്പനികൾ തങ്ങളുടെ 5ജി സേവനങ്ങളും അതിന്റെ നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാണിച്ചുകൊടുത്തു.

ഏറ്റവും കുറഞ്ഞ നിരക്കിൽ 5 ജി പ്ലാനുകൾ വാഗ്ദാനം ചെയ്യുമെന്ന് ജിയോ വാഗ്ദാനം ചെയ്യുന്നു. തെരഞ്ഞെടുത്ത നഗരങ്ങളില്‍ ആകും ആരംഭത്തിൽ 5 ജി സേവനം ലഭ്യമാവുക. നിലവിൽ ചെന്നൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ ഇടങ്ങളിലാണ് ആദ്യഘട്ട 5 ജി സേവനം ലഭ്യമാവുക. 5 ജി സേവനം പുതിയ സാമ്പത്തിക അവസരങ്ങളും സാമൂഹിക നേട്ടങ്ങളുമാണ് രാജ്യത്തിന് നൽകുന്നത്. 2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിപാടിയിൽ, എൻഡ്-ടു-എൻഡ് 5G സാങ്കേതികവിദ്യയുടെ തദ്ദേശീയമായ വികസനത്തെക്കുറിച്ചും, നഗര-ഗ്രാമീണ ആരോഗ്യ പരിപാലന വിതരണത്തിനുള്ള വിടവ് നികത്താൻ 5G-ന് എങ്ങനെ കഴിയുമെന്ന് കമ്പനികൾ പ്രധാനമന്ത്രിക്ക് വിവരിച്ച് നൽകി. ഏറ്റവും പുതിയ 5G നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് വേഗതയേറിയ ഇന്റർനെറ്റ് വേഗത വാഗ്ദാനം ചെയ്യുക മാത്രമല്ല, ദുരന്തനിവാരണം, കൃഷി തുടങ്ങിയ മേഖലകളിൽ സർക്കാരിന് പിന്തുണ നൽകാനും സഹായിക്കും.

കഴിഞ്ഞ മാസമായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്‌പെക്ട്രം ലേലം നടന്നത്. ഒരാഴ്ച്ച നീണ്ടു നിന്ന് ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ലേലം വന്നു. മൊത്തം 51.2 GHz സ്‌പെക്ട്രം വിറ്റഴിച്ചു. വിറ്റഴിച്ച മൊത്തം സ്പെക്ട്രം രാജ്യത്തെ എല്ലാ സര്‍ക്കിളുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. രാജ്യത്ത് അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ 5ജി സേവനങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button