CricketLatest NewsNewsSports

ഗുവാഹത്തിയിൽ എവിടെയാണ് ‘പൊന്നിയിൻ സെൽവൻ’ പ്രദർശനമുള്ളതെന്ന് ആർ അശ്വിൻ

ഗുവാഹത്തി: ഗുവാഹത്തിയിൽ എവിടെയാണ് പൊന്നിയിൻ സെൽവൻ പ്രദർശനമുള്ളതെന്ന് ആരാധകരോട് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20ക്കായി ഗുവാഹത്തിയിലെത്തിയ അശ്വിൻ ട്വിറ്ററിലാണ് ആരാധകരോട് ചോദിച്ചത്. അശ്വിന് ക്രിക്കറ്റ് പോലെ തന്നെ പ്രിയപ്പെട്ടതാണ് സിനിമയും. തമിഴ് സിനിമകളെല്ലാം വിടാതെ കാണും.

റിലീസ് ദിവസം തന്നെ കാണുകയാണ് പതിവ്. മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയിരുന്നു. റിലീസ് ദിനം സിനിമ കണ്ട് ശീലമുള്ള ആർ അശ്വിന് ഇതുവരെ സിനിമ കാണാനായില്ല. ഇന്നത്തെ പരിശീലന സെഷൻ ഒഴിവാക്കി സിനിമ കാണാൻ പോയിക്കൂടെയെന്ന് ആരാധകർ താരത്തിന്റെ ചോദ്യത്തിന് മറുപടി നൽകി. വളരെ രസകരമാണ് അശ്വിന് ലഭിച്ച പല മറുപടികളും.

Read Also:- ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ മൂന്ന് വഴികൾ ഇതാ!

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ ഗുവാഹത്തിയിൽ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം. നാളെ ജയിച്ചാൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമാണ്. കാര്യവട്ടത്തെ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button