NewsMobile PhoneTechnology

Samsung Galaxy Z Flip4: റിവ്യൂ

പ്രീമിയം ബ്രാൻഡുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Samsung Galaxy Z Flip4

സാംസംഗിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ Samsung Galaxy Z Flip4 വിപണിയിൽ അവതരിപ്പിച്ചു. സാംസംഗിന്റെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ ശ്രേണിയിലാണ് Samsung Galaxy Z Flip4 ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ അറിയാം.

6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 12 ആണ്. 25 വാട്സ് സൂപ്പർ ഫാസ്റ്റ് ചാർജിംഗ് പിന്തുണ നൽകുന്നുണ്ട്. 3,700 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

Also Read: ഗ്രീൻപീസ് കഴിക്കൂ, ഗുണങ്ങൾ ഇതാണ്

പ്രധാനമായും ഗ്രാഫൈറ്റ്, പിങ്ക് ഗോൾഡ്, ബ്ലൂ, പർപ്പിൾ എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. അതേസമയം, ഫോൾഡ് ചെയ്യാൻ സാധിക്കുന്ന ഫ്രെയിം വർക്ക് വൈറ്റ്, യെല്ലോ, റെഡ്, ബ്ലാക്ക് എന്നീ നിറങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. Samsung Galaxy Z Flip4 സ്മാർട്ട്ഫോണുകൾ 89,999 രൂപയ്ക്കാണ് വാങ്ങാൻ സാധിക്കുക. പ്രീമിയം ബ്രാൻഡുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Samsung Galaxy Z Flip4.

shortlink

Related Articles

Post Your Comments

Related Articles


Back to top button