KeralaLatest NewsNews

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിച്ചു: കോടിയേരിയ്ക്ക് അനുശോചനം രേഖപ്പെടുത്തി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സിപിഐ നേതാവ് കാനം രാജേന്ദ്രൻ. കേരളത്തിലെ വിദ്യാർത്ഥി-യുവജനപ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിന് നൽകിയ സംഭാവനയാണ് കോടിയേരി ബാലകൃഷ്ണനെന്ന പോരാളിയെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.

Read Also: കോടിയേരി സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവ് : മോഹൻലാൽ

പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗത്വം വരെയുള്ള ഉയർന്ന ഘടകങ്ങളിൽ പ്രവർത്തിക്കുമ്പോഴും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിക്കുന്നതിൽ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തിനാകെ കോടിയേരിയുടെ നിര്യാണം വൻ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. നാലുപതിറ്റാണ്ടിലേറെക്കാലം നീണ്ട വ്യക്തിപരമായ ബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായി ഉള്ളത്. നിയമസഭാ പ്രവർത്തനത്തിനിടയിൽ ബന്ധം കൂടുതൽ ദൃഢമാകുകയും സൗഹൃദം നിലനിർത്താൻ സാധിക്കുകയും ചെയ്തു. കോടിയേരിയുടെ നിര്യാണത്തിൽ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും വ്യക്തിപരമായും പങ്കുചേരുന്നുവെന്നും കാനം അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

Read Also: കൈക്കുഞ്ഞുമായി വന്നവർ ഉൾപ്പെടെയുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടർ

shortlink

Related Articles

Post Your Comments

Related Articles


Back to top button