KeralaLatest NewsNews

അച്ഛനേയും മകളേയും ആക്രമിച്ച കേസ്: പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പോലീസ് 

 

തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനേയും മകളേയും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മർദ്ദിച്ച സംഭവത്തില്‍ പിടിയിലായ നാലാം പ്രതിയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. മെക്കാനിക്ക് എസ്.അജികുമാറിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെടും. ഒളിവിലുള്ള പ്രതികളെ കുറിച്ച് അന്വേഷിക്കാനും തെളിവായ ദൃശ്യങ്ങളുമായി ഒത്തുനോക്കാനും അജിയെ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണെന്നാണ് പോലീസ് പറയുന്നത്.

ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് കഴി‌ഞ്ഞ ദിവസം റിമാൻഡ് ചെയ്ത രണ്ടാം പ്രതി സുരേഷ്കുമാറിനായി സർപ്പിച്ച കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

കേസിൽ ഇതുവരെ രണ്ട് പേരാണ് പിടിയിലായത്. മറ്റ് മൂന്ന് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button