PalakkadKeralaNattuvarthaLatest NewsNews

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവം : തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ

ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരുടെ അറസ്റ്റ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് ആണ് രേഖപ്പെടുത്തിയത്

പാലക്കാട് : പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ. ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരുടെ അറസ്റ്റ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് ആണ് രേഖപ്പെടുത്തിയത്. തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് നടപടി.

ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും അവരുടെ നവജാതശിശുവും മരിച്ചത് ഡോക്ടർമാരുടെ പിഴവുമൂലമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു. സംഭവത്തിൽ, പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂലൈ രണ്ടിനാണ് ഐശ്വര്യയുടെ കുഞ്ഞ് മരിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം ഐശ്വര്യയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെയാണ് ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിക്കെതിരെ രംഗത്തെത്തിയത്.

Read Also : വിവാഹത്തിന് മുൻപുള്ള ലൈംഗികബന്ധം ദോഷകരമോ?

ഐശ്വര്യയെ ജൂൺ അവസാന വാരമാണ് പ്രസവത്തിനായി തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറയുകയായിരുന്നു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന്, വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. നവജാത ശിശു തൊട്ടുമുൻപത്തെ ദിവസം മരിച്ചിരുന്നു.

മരണം ചികിത്സാ പിഴവ് മൂലമാണന്ന ആരോപണത്തിൽ കുടുംബം ഉറച്ച് നിന്നിരുന്നു. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്ന് ഭ‍ര്‍ത്താവ് ആരോപിച്ചിരുന്നു. ചികിത്സയുടെ പേര് പറഞ്ഞ് അനുമതി പത്രങ്ങളിൽ നിർബന്ധപൂർവ്വം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രാവം എന്ന് പറയുന്നതെന്നും കുടുംബം ചോദിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button