Latest NewsNewsTechnology

വമ്പൻ വിലക്കിഴിവിൽ നത്തിംഗ് വൺ, ഇപ്പോൾ തന്നെ സ്വന്തമാക്കൂ

6.5 ഇഞ്ച് ഫ്ലക്സിബിൾ ഓലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

അടുത്തിടെ ടെക് ലോകത്ത് ഏറെ ചർച്ച വിഷയമായി മാറിയ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് നത്തിംഗ് വൺ. ഇത്തവണ വമ്പൻ വിലക്കിഴിവിൽ നത്തിംഗ് വൺ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലൂടെ വാങ്ങുമ്പോൾ പതിനായിരം രൂപയുടെ വിലക്കിഴിവാണ് ലഭിക്കുന്നത്. മറ്റു സവിശേഷതകൾ അറിയാം.

6.5 ഇഞ്ച് ഫ്ലക്സിബിൾ ഓലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 778 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പെയ്‌ന് നാളെ തുടക്കം

പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് വേരിയന്റുകൾ. 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില 39,999 രൂപയാണ്. എന്നാൽ, വിലക്കിഴവിലൂടെ 29,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button