KeralaLatest NewsNews

‘ഒരാളുടെ കൈയറ്റു കിടക്കുന്നു, മറ്റൊരാളുടെ കാല്’: കൈ കാണിച്ചിട്ടും ആ കരാറുകാർ നിർത്തിയില്ല – കെഎസ്ആർടിസി ബസ് കണ്ടക്‌ടർ

പാലക്കാട്: വടക്കാഞ്ചേരി ബസ് അപകടത്തിന്റെ ഞെട്ടലിലാണ് കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ. ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപടത്തിന് ശേഷം, പിന്നാലെ വന്ന കാറുകാർ കാണിച്ച മനുഷ്യത്വമില്ലായ്മയെ കുറിച്ചും കണ്ടക്ടർ പ്രതികരിക്കുന്നു. രക്ഷാപ്രവർത്തനത്തിന് ആദ്യഘട്ടത്തിൽ അതുവഴി കടന്നുപോയ വാഹനങ്ങളൊന്നും തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു. നാലോളം കാർ യാത്രക്കാർ അതുവഴി കടന്നുപോയെങ്കിലും ആരും വാഹനം നിർത്താനോ സഹായിക്കാനോ തയ്യാറായില്ലെന്ന് അദ്ദേഹം നിർവികാരതയോടെ പറയുന്നു.

പിന്നാലെ വന്ന പിക്കപ്പുകാരാണ് ആദ്യം സഹായത്തിനിറങ്ങിയത്. ഇതിനിടെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു. അപകടം നടന്ന ശേഷം അതുവഴി കടന്നുപോയ നാലഞ്ച് കാറുകാരോട് സഹായിക്കാൻ കണ്ടക്ടർ അഭ്യർത്ഥിച്ചെങ്കിലും അവർ തയ്യാറായില്ല. പറ്റുന്നപോലെ പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാമോ എന്ന് ചോദിച്ചപ്പോൾ ‘സാധിക്കില്ലെന്ന്’ പറഞ്ഞ് അവർ മുന്നോട്ട് പോവുകയായിരുന്നുവെന്ന് കണ്ടക്ടർ ഓർത്തെടുക്കുന്നു.

‘ആദ്യം കണ്ടപ്പോൾ തന്നെ വല്ലായ്‌മ തോന്നി. പുറത്തിറങ്ങി നോക്കിയപ്പോൾ ഒരാൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഒരാളുടെ കൈയറ്റു കിടക്കുന്നു, കാലുകൾ മുറിഞ്ഞ് കിടക്കുന്നു. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. അതുവഴി വന്ന കാറുകാർ കാണിച്ചത് വലിയ ചതിയാണ്’, ഡ്രൈവർ പറയുന്നു.

ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ കാണാനില്ല. വടക്കാഞ്ചേരി ആശുപത്രിയിൽ പുലർച്ചെ 2 മണിക്ക് അധ്യാപകനെന്ന പേരിൽ ചികിത്സ തേടിയ ജോമോനെ പിന്നീട് കാണാതായി. ടൂറിസ്റ്റ് ബസിന്റെ ആൾക്കാർ വന്ന് കൂട്ടിക്കൊണ്ട് പോയെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button