Latest NewsKeralaNews

കെ.എസ്.ആർ.ടി.സി ബസ്  ലോറിയിൽ ഇടിച്ച് അപകടം: ഒരാൾ മരിച്ചു, 5 പേര്‍ക്ക് പരിക്ക് 

കോഴിക്കോട് : കോഴിക്കോട് അരീക്കാട് കെ.എസ്.ആർ.ടി.സി ബസ്  ലോറിയിൽ ഇടിച്ച് ഒരു മരണം. കോഴികളെ കൊണ്ടു വന്ന ലോറിക്ക് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ നിന്നും ലോഡ് ഇറക്കുകയായിരുന്ന ആൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്.

കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്ന് മാനന്തവാടിയിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button