Kerala

കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ആര്‍ക്കെന്നതിനെക്കുറിച്ച് വി.എം.സുധീരന്‍

തിരുവനന്തപുരം: രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എ.കെ.ആന്റണിയെ ശുപാര്‍ശ ചെയ്യുന്നവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. ഇക്കാര്യം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ദിരാഭവനില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ച് പ്രാഥമികമായ ചര്‍ച്ചകള്‍ നടത്തി. ഇന്ന് വൈകീട്ടും നാളെയുമായി ചര്‍ച്ച തുടരും. എത്രയും പെട്ടന്ന് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button