MalappuramKeralaNattuvarthaLatest NewsNews

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു

വീട്ടിക്കുന്ന് നിലംപതിയിൽ ജയരാജന്റെ വീട്ടിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്

മലപ്പുറം: കരുവാരക്കുണ്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. വീട്ടിക്കുന്ന് നിലംപതിയിൽ ജയരാജന്റെ വീട്ടിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

Read Also : വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ട്രാൻസ്ജൻഡർ വിഭാഗത്തിന്റെ കഴിവുകൾ അവതരിപ്പിക്കാൻ സ്ഥിരം വേദി: ആർ ബിന്ദു

ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. പഴയ സിലിണ്ടർ മാറ്റി പുതിയത് ഘടിപ്പിച്ച് വെള്ളം തിളപ്പിക്കുമ്പോഴാണ് തീ പടർന്ന് പിടിച്ചത്. തീ സ്റ്റൗവിൽ നിന്ന് സിലിണ്ടറിലേക്ക് കൂടി പടർന്നതോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

തീ പടർന്ന ഉടൻ തന്നെ ജയരാജൻ വീടിന് പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടാകാതെയിരുന്നത് വൻ ദുരന്തം ആണ് ഒഴിവാക്കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button