KeralaNattuvarthaLatest NewsNews

‘പേരിൽ ഈശ്വരൻ ഉണ്ടെങ്കിൽ താങ്കൾ ദൈവം ആകുമോ?”: രാഹുൽ ഈശ്വറിനോട് സന്ദീപാനന്ദ ഗിരി

കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലി കേസുമായി ബന്ധപ്പെട്ട വിവിധ ചർച്ചകളും റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നരബലി കേസുമായി ഉയർന്ന ചർച്ചകളിൽ സാമൂഹ്യ നിരീക്ഷകൻ രാഹുൽ ഈശ്വറിനെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി. രാഹുൽ ഈശ്വറിനെ പോലെയുള്ളവർ പ്രഭാഷണം നടത്തുന്നതും, അദ്ദേഹത്തെ പോലെയുള്ളവർ പറയുന്നത് ആളുകൾ വിശ്വസിക്കുന്നതാണ് പ്രശ്നമെന്ന് സന്ദീപാനന്ദ ഗിരി. ഒരു ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

‘ഇയാളുടെ ശരിക്കുള്ള പേര് സ്വാമി സന്ദീപാനന്ദ ഗിരി എന്നാണോ? ഗസറ്റിൽ കൊടുത്ത് പേര് മാറ്റിയോ?’ – രാഹുൽ ഈശ്വർ പരിഹാസത്തോടെ ചോദിച്ചു.

ഇതിന്, രാഹുൽ ഈശ്വർ എന്ന പേരിട്ടു എന്ന് കരുതി, ഈശ്വരൻ ആണെന്ന് പറയുമോ എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ചോദ്യം.

‘എന്തൊരു മണ്ടനാണ് നിങ്ങൾ? എന്റെ പേര് രാഹുൽ ഈശ്വർ എന്നാണ്. എന്റെ അച്ഛന്റെ പേരാണ് ഈശ്വർ. എന്തൊരു മണ്ടനാണ് ഇയാൾ. ഞാൻ നിങ്ങളെ ഷിബു എന്ന് വിളിച്ചില്ലല്ലോ? നിങ്ങളുടെ പേര് തുളസി എന്നാണെന്ന് എനിക്കറിയാം. നിങ്ങളോട് മര്യാദ കാണിക്കുന്നത് ഒരു ചർച്ച ആയത് കൊണ്ടാണ്. വെറും ഫ്രോഡ്. കൈയ്യയടിക്ക് വേണ്ടി എന്ത് മണ്ടത്തരവും നിങ്ങൾ പറയും. ഫ്രോഡ് നിങ്ങളെങ്ങനെ സന്ദീപാനന്ദ ഗിരി ആയി?’, രാഹുൽ ഈശ്വർ ചോദിച്ചു.

അതേസമയം, നരബലിയുമായി ബന്ധപ്പെട്ട് ഭഗവൽ സിംഗിന്റെ വീട്ടിലും പരിസരത്തും പോലീസ് വിശദ പരിശോധന നടത്തി. കൂടുതൽ മൃതദേഹങ്ങളുണ്ടോയെന്ന് വീണ്ടും പരിശോധിക്കും. ഷാഫിയെ തെളിവെടുപ്പിനായി കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിക്കും. കൊലപാതകത്തിന് ശേഷം ഇയാൾ റോസിലിന്‍റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച സ്ഥാപനമാണിത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഭഗവൽ സിംഗ് ഇലന്തൂരിലെ കടയിൽ നിന്ന് വാങ്ങി എന്നാണ് മൊഴി. ഈ കടയിലും ഇന്ന് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

കേസിൽ നി‍ർണായക വിവരങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. നരബലിയ്ക്കുശേഷം മനുഷ്യമാംസം അറുത്ത് ഫ്രി‍‍‍‍ഡ്ജിൽ സൂക്ഷിച്ചത് വിൽക്കാനായിരുന്നെന്ന് ഭഗവൽ സിംഗും ലൈലയും മൊഴി നൽകി. മനുഷ്യമാംസം വിറ്റാൽ ലക്ഷങ്ങൾ കിട്ടുമെന്ന് താൻ ഇരുവരേയും പറഞ്ഞ് കബളിപ്പിച്ചതായി ഷാഫിയും പൊലീസിനോട് പറഞ്ഞു. കടംവാങ്ങിയ പണം ഭഗവൽ സിംഗ് തിരിച്ചുചോദിച്ചപ്പോൾ ഇവരെ ബ്ലാക് മെയിൽചെയ്യാൻ കൂടിയാണ് നരബലി ആസൂത്രണം ചെയ്തതെന്നാണ് ഷാഫിയുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button