KeralaLatest NewsNews

മന്ത്രിമാര്‍ ഗവര്‍ണറെ അധിക്ഷേപിച്ചാല്‍ കടുത്ത നടപടി ഉണ്ടാകും: മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി രാജ്ഭവന്റെ ട്വീറ്റ്

 

തിരുവനന്തപുരം: മന്ത്രിമാര്‍ ഗവര്‍ണറെ അധിക്ഷേപിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയ്ക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അധികാരവും ഉണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെ ഉള്ള നടപടികള്‍ സ്വീകരിക്കുന്നൊണ് മുന്നറിയിപ്പ്. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഈ ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also: രാഷ്ട്രീയക്കാരെ മറന്നേക്കൂ, നമ്മളെല്ലാം ഒന്നാണ്: ഇന്ത്യ-പാക് സൗഹൃദം പ്രചരിപ്പിക്കുന്ന കായിക താരങ്ങൾ

കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ വിളിച്ച യോഗത്തില്‍ നിന്ന് വിട്ട് നിന്ന 15 പേരെയാണ് ഗവര്‍ണര്‍ പിന്‍വലിച്ചത്. ഇവര്‍ വിട്ട് നിന്നത് മൂലം സെനറ്റ് യോഗം ക്വാറം തികയാതെ പിരിയേണ്ടി വന്നിരുന്നു. ഇതിനെ വിമര്‍ശിച്ച് മന്ത്രി ബിന്ദു രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി രാജ്ഭവന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button