Latest NewsCricketNewsSports

ടി20 ലോകകപ്പിലെ ആദ്യ ചാമ്പ്യന്മാരായ ഇന്ത്യ മുതൽ ഓസ്‌ട്രേലിയ വരെ

സിഡ്നി: ടി20 ലോകകപ്പിന്റെ അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകള്‍. ഇത്തവണ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്കാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. 2007 മുതല്‍ നടന്നുവരുന്ന പുരുഷന്‍മാരുടെ ടി20 ലോകകപ്പ് പോരാട്ടത്തിന്റെ എട്ടാം എഡിഷന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ടി20 ലോകകപ്പിലെ ആദ്യ കിരീടം ടീം ഇന്ത്യക്കായിരുന്നുവെങ്കില്‍ വെസ്റ്റ് ഇന്‍ഡീസ് മാത്രമാണ് രണ്ടുതവണ കിരീടം നേടിയിട്ടുള്ള ഏക ടീം.

ദക്ഷിണാഫ്രിക്കയില്‍ 2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍. വാണ്ടറേര്‍സില്‍ നടന്ന ആവേശ ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു ഇന്ത്യയുടെ കിരീടധാരണം. മലയാളി താരം ശ്രീശാന്തിന്‍റെ ക്യാച്ചാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 2009ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ലോര്‍ഡ്‌സിലെ കലാശപ്പോരില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ കിരീടമുയര്‍ത്തി.

2010ലെ മൂന്നാം ലോകകപ്പില്‍ ഓസ്ട്രേലിയയെ തളച്ച് ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടി. 2012ല്‍ നടന്ന നാലാം എഡിഷനില്‍ ശ്രീലങ്കയായിരുന്നു വേദി. ആതിഥേയരെ മലര്‍ത്തിയടിച്ച് അന്ന് ടി20 ശക്തികളായി വെസ്റ്റ് ഇന്‍ഡീസ് മാറി. 2014ല്‍ ബംഗ്ലാദേശ് വേദിയായ ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ തോല്‍പിച്ച് ലങ്കയ്ക്കായിരുന്നു കിരീടം.

Read Also:- ജെസ്‌ന തിരോധാന കേസില്‍ സിബിഐ ഇലന്തൂരിലേയ്ക്ക്

2016ല്‍ ഇന്ത്യയില്‍ വച്ച് നടന്ന ആറാം ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ രണ്ടാം കിരീടമുയര്‍ത്തി. ഇംഗ്ലണ്ടിനെ തോല്‍പിച്ചായിരുന്നു കിരീടധാരണം. 2020ല്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2021ലേക്ക് മാറ്റിവച്ചപ്പോള്‍ ഓസീസ് ആദ്യമായി ടി20 ലോകകപ്പ് കിരീടമുയര്‍ത്തി. ദുബായിലെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ചായിരുന്നു കിരീടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button