Latest NewsNewsAutomobile

ട്രെൻഡിനൊപ്പം ചേർന്ന് റോൾസ്- റോയിസ്, ആദ്യ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിച്ചു

577 ബിഎച്ച്പി കരുത്തും 900 എൻഎം ടോർക്കും ഉൾപ്പെടുത്തിയിട്ടുണ്ട്

പ്രമുഖ വാഹന നിർമ്മാതാക്കളായ റോൾസ്- റോയിസ് ആദ്യ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിച്ചു. ആഡംബര വാഹന വിപണിയിലും സാധാരണ വാഹന വിപണിയിലും ട്രെൻഡിംഗ് ആയ ഇലക്ട്രിക് കാർ രംഗത്തേക്കാണ് റോൾസ്- റോയിസും ചുവടുറപ്പിച്ചിരിക്കുന്നത്. വാഹന ലോകത്തെ ആഡംബര നിർമ്മാതാക്കളാണ് ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡായ റോൾസ്- റോയിസ്. ‘സ്പെക്ടർ’ എന്ന പേര് നൽകിയിരിക്കുന്ന ആദ്യ ഇലക്ട്രിക് കാറാണ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.

577 ബിഎച്ച്പി കരുത്തും 900 എൻഎം ടോർക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. 4.5 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സ്പെക്ടറിന് സാധിക്കും. കൂടാതെ, ബാറ്ററി ഒറ്റത്തവണ ചാർജ് ചെയ്താൽ 520 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയും. നിലവിൽ, സ്പെക്ടറിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2023 ന്റെ അവസാനത്തോടുകൂടി മാത്രമാണ് ഡെലിവറി ഉണ്ടാവുക.

Also Read: വിദേശ വിപണിയെക്കാൾ ആഭ്യന്തര വിപണിയിൽ മികച്ച വില, കശുവണ്ടി കയറ്റുമതിയിൽ ഇടിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button