Latest NewsKerala

ഗവർണർക്ക് പിന്തുണ നൽകുന്നതിൽ യു ഡി എഫിൽ ഭിന്നത: ഗവർണറെ അനുകൂലിച്ച് ചെന്നിത്തലയും സതീശനും

തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലെ വി സിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർക്ക് പിന്തുണ നൽകിയ സംഭവവുമായി ബന്ധപെട്ടു യുഡിഎഫിനുള്ളിൽ ഭിന്നത. ഗവർണറെ അനുകൂലിച്ച് ചെന്നിത്തലയും സതീശനും രംഗത്ത് വരുകയും എതിർത്ത കെ സി വേണുഗോപാലും ലീഗും രംഗത്ത് വന്നതുമാണ് തർക്കത്തിന് കാരണമായത്. വി സിമാരുടെ രാജി ഗവർണർ ആവശ്യപ്പെട്ടത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. സംസ്ഥാനത്തെ സർവകലാശാലകളിലെ വി സിമാരുടേത് രാഷ്ട്രീയ നിയമനമാണ് എന്നത് തന്നെയാണ് യുഡിഎഫ് നിലപാട് എന്നും രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ട്.

ഇത് സംബന്ധിച്ച് വാർത്താക്കുറിപ്പ് ഇറക്കുകയും മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുകയായിരുന്നു. പിൻവാതിൽ നിയമനം നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരെയും ഇഷ്ടക്കാരെയും വൈസ് ചാൻസലർമാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നതാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ നേരെ മറിച്ചായിരുന്നു ലീഗിന്റെ പ്രതികരണം. മുസ്ലീം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ഇ ടി മുഹമ്മദ് ബഷീറും ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ആളെന്ന നിലയിൽ ഗവർണർമാരുടെ നിയമനവും പ്രവർത്തനവും അടുത്തുനിന്ന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഗവർണർ സാധാരണ സർവകലാശാലകളിൽ ഇടപെടാറില്ല.

സർക്കാരുമായി വിയോജിപ്പുണ്ടാകാം. സർവകലാശാലകളിൽ സർക്കാർ പറയുന്ന എല്ലാം അംഗീകരിക്കണമെന്നില്ല. എന്നാൽ, ഗവർണറുടെ ഇപ്പോഴത്തെ നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത്. പിന്നാലെ ഗവർണറുടെ നടപടി അതിരുകടന്നതാണെന്നും പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ലീഗ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഇതോടെ വിഷയത്തിൽ യുഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടായിരിക്കുകയാണ്. ലീഗിന്റെ പിന്തുണ സിപിഎമ്മിന് ആവേശം പകർന്നിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button