Latest NewsNewsIndia

അംബേദ്കറിന്റെ ചിത്രം എന്തുകൊണ്ട് കൊടുത്തുകൂടാ? കെജ്രിവാളിന്റെ കറന്‍സി വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി

ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറന്‍സി നോട്ടുകള്‍ ഇറക്കണം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കറന്‍സിയില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങള്‍ അച്ചടിക്കാന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, പുതിയ നോട്ടുകളുടെ ഭരണഘടന ശില്‍പിയായ ഭീംറാവു അംബേദ്കറുടെ ഫോട്ടോ എന്തുകൊണ്ട് നല്‍കികൂടാ എന്ന ചോദ്യവുമായി കോണ്‍ഗ്രസ് എംപി മനീഷ് തിവാരി രംഗത്ത്.

Read Also: ഇന്ത്യയില്‍ വന്‍ കാലാവസ്ഥാ വ്യതിയാനം: ഉഷ്ണതരംഗം 30% വര്‍ദ്ധിച്ചു

അതേസമയം കെജ്രിവാളിന്റെ പ്രസ്താവനയോട് പ്രതികരിച്ച് പഞ്ചാബിലെ ആനന്ദ്പൂര്‍ സാഹിബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി തിവാരി ട്വീറ്റ് ചെയ്തു, ‘എന്തുകൊണ്ടാണ് പുതിയ കറന്‍സി നോട്ടുകളില്‍ ഡോ. ബാബാസാഹിബ് അംബേദ്കറുടെ ഫോട്ടോ നല്‍കുന്നില്ല ? ഒരു വശത്ത് മഹാത്മാ മറുവശത്ത് ഡോ അംബേദ്കര്‍. അഹിംസ, ഭരണഘടനാവാദം, സമത്വവാദം എന്നിവ ഒരു അതുല്യമായ ഇവിടെ സംയോജിക്കുന്നു അത് ആധുനിക ഇന്ത്യന്‍ പ്രതിഭയെ സമ്പൂര്‍ണ്ണമായി സംഗ്രഹിക്കും,’ അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

എഎപി ദേശീയ കണ്‍വീനറുടെ ആവശ്യത്തോട് കോണ്‍ഗ്രസിന്റെ പഞ്ചാബ് പിസിസി അദ്ധ്യക്ഷന്‍ അമരീന്ദ സിംഗ് രാജയുടെ രൂക്ഷമായ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബിജെപിയെ മറികടക്കാന്‍ കെജ്രിവാള്‍ ‘ഹിന്ദുത്വ’ രീതി അവലംബിക്കുകയാണെന്ന് ആരോപിച്ചു.

ബുധനാഴ്ച നടന്ന മാധ്യമ സമ്മേളനത്തില്‍, കറന്‍സി നോട്ടുകളില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറന്‍സി നോട്ടുകള്‍ ഇറക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചത്. ‘ഇന്തോനേഷ്യയ്ക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, ഞങ്ങള്‍ക്കും അത് ചെയ്യാന്‍ കഴിയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് ഐശ്വര്യം വരാന്‍ ഇത് നടപ്പാക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button