KeralaLatest NewsNews

സംസ്ഥാനത്ത് നാളെ മുതല്‍ തുലാവര്‍ഷം, മുന്നറിയിപ്പ് 

തിരുവനന്തപുരം: തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരത്തെത്തും. തമിഴ്നാട്ടിലാണ് തുലാവർഷമാദ്യമെത്തുക. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട,കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. വടക്കൻ തമിഴ്നാട്ടിലാണ് ആദ്യം മഴ കിട്ടി തുടങ്ങുക. നാളെയോടെ തുലാവർഷം കേരളാ തീരത്തേക്ക് എത്തും

ഇന്ന് സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ കിട്ടും.

അടുത്ത ദിവസം തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത്  കൂടുതൽ മഴയ്ക്ക് കാരണമായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button