Latest NewsNewsTechnology

സൈബർ കുറ്റകൃത്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്ന ഫോൺ നമ്പറുകൾ തിരിച്ചറിഞ്ഞു, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തിരിച്ചറിഞ്ഞ നമ്പറുകൾ ഉടൻ തന്നെ ബ്ലോക്ക് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്

ഹരിയാന: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പറുകൾ തിരിച്ചറിഞ്ഞു. കണക്കുകൾ പ്രകാരം, സൈബർ കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന 27,824 ഫോൺ നമ്പറുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഹരിയാനയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. കൂടാതെ, സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകൾ ജില്ലകൾക്കനുസരിച്ച് പ്രത്യേകം പട്ടികപ്പെടുത്തിയിട്ടുണ്ട്. ഗുരുഗ്രാം (7,142), ഫരീദാബാദ് (3,896), പഞ്ച്കുല (1,420), സോനിപത് (1,408), റോഹ്തക് (1,045), ഹിസാർ (1,228), അംബാല (1,101) എന്നിവിടങ്ങളിൽ നിന്നാണ് സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിട്ടുള്ളത്.

തിരിച്ചറിഞ്ഞ നമ്പറുകൾ ഉടൻ തന്നെ ബ്ലോക്ക് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ‘സൈബർ ക്രൈം ചെയ്യാൻ ഉപയോഗിച്ച ഈ നമ്പറുകളുടെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ സൈബർ ക്രൈം കോഡിനേഷൻ സെന്റർ നടത്തുന്ന സൈബർ സേഫ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനായി ഫീൽഡ് യൂണിറ്റിലേക്ക് അയച്ചിട്ടുണ്ട്’, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രൈം) ഒ.പി സിംഗ് പറഞ്ഞു.

Also Read: ‘നരേന്ദ്ര മോദിയെന്ന ദേശസ്നേഹി’: വാഴ്ത്തി പുടിൻ – ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുമെന്ന് റഷ്യ

ഒക്ടോബർ മാസം ദേശീയ സൈബർ സുരക്ഷാ മാസമായി ആചരിക്കുകയാണ്. ബഹുജന പങ്കാളിത്തത്തോടെ നിരവധി പരിപാടികൾ ഹരിയാന പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button