ErnakulamKeralaNattuvarthaLatest NewsNews

ഉമ്മൻ ചാണ്ടിയെ കാണാൻ എത്തിയ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം കണ്ടെയ്നർ ലോറിയിയിൽ ഇടിച്ചു

ആലുവ: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് വാഹനം കണ്ടെയ്നർ ലോറിയിയിൽ ഇടിച്ചു. നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ ഗസ്റ്റ്‌ ഹൗസിലേക്ക് പിണറായി വിജയന് എസ്കോർട്ട് വന്ന ഫയർഫോഴ്‌സ് വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ആലുവ ദേശത്ത് വച്ച് അതേദിശയിൽ വന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ആർക്കും സാരമായ പരിക്കില്ല. മുഖ്യമന്ത്രി ആലുവ ഗസ്റ്റ്‌ ഹൗസിൽ നിന്ന് മടങ്ങുമ്പോൾ മറ്റൊരു ഫയർഫോഴ്‌സ് വാഹനം സുരക്ഷക്കൊരുക്കി യാത്ര തുടരുകയായിരുന്നു.

വിലക്കുറവിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? വമ്പൻ ഓഫറുമായി വൺപ്ലസ്

തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് മുഖ്യമന്ത്രി ആലുവ ​ഗസ്റ്റ് ഹൗസിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടത്. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസിൽ വിശ്രമത്തിലാണ് ഉമ്മൻചാണ്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button