Latest NewsNewsInternational

‘സീറോ കൊവിഡ്’ എന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ചൈന

ചൈനയിലെ ജനങ്ങള്‍ തങ്ങളുടെ ദുരവസ്ഥ വെളിവാക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത് ബോളിവുഡിലെ ഹിറ്റായ ബപ്പി ലാഹിരിയുടെ ജിമ്മി ജിമ്മി ആജാ ആജാ എന്ന ഗാനം

ബീജിംഗ്: ലോകം കൊറോണയോട് വിട പറഞ്ഞ് കഴിഞ്ഞിട്ടും ചൈന തങ്ങളുടെ രാജ്യത്ത് ഇപ്പോഴും കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം കൂടിയായ ചൈന ഇപ്പോഴും കര്‍ശനമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘സീറോ കൊവിഡ്’ എന്ന ലക്ഷ്യമിട്ടാണ് ചൈന നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Read Also: പി.എസ്‌.സി പരീക്ഷക്ക് പോയ യുവാവിനെ തടഞ്ഞുവച്ച സംഭവം: പോലീസ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ മനുഷ്യാവകാശ കമ്മീഷൻ

എന്നാല്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നത്.സീറോ-കൊവിഡ് നയത്തിലൂടെ സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്യുകയാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. സര്‍ക്കാരിനെതിരായ എല്ലാ അഭിപ്രായങ്ങളും രാജ്യത്ത് അടിച്ചമര്‍ത്തപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ ബോളിവുഡിലെ ഒരു ഹിറ്റ് ഗാനമാണ് തങ്ങളുടെ ദുരവസ്ഥ വെളിവാക്കാനായി ചൈനക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഹിന്ദി സിനിമാ ഇതിഹാസം ബപ്പി ലാഹിരിയുടെ 1982ല്‍ പുറത്തിറങ്ങിയ ‘ഡിസ്‌കോ ഡാന്‍സര്‍’ എന്ന സിനിമയിലെ ‘ജിമ്മി ജിമ്മി ആജാ ആജാ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനമാണിത്.

ടിക് ടോക്കിന് സമാനമായ സമൂഹമാദ്ധ്യമങ്ങളിലാണ് ഇത് ഹിറ്റായിരിക്കുന്നത്. മാന്‍ഡരിന്‍ ഭാഷയില്‍ ‘ജീ മി, ജീ മി’ എന്ന് വരുന്ന രീതിയിലാണ് ഇത് ചൈനക്കാര്‍ പാടുന്നത്. ‘എനിക്ക് ചോറ് തരൂ, എനിക്ക് ചോറ് തരൂ’ എന്നാണ് ഇതിന്റെ അര്‍ത്ഥം. ലോക്ഡൗണ്‍ സമയത്ത് അവശ്യസാധനങ്ങള്‍ പോലും ലഭിക്കാത്ത സാഹചര്യമാണെന്ന് കാണിക്കുന്നതിനായി കാലിപ്പാത്രങ്ങള്‍ മുന്നില്‍ വച്ചാണ് പലരും ഈ പാട്ട് പാടി അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles

Back to top button