KeralaLatest NewsNews

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് പിൻവലിക്കണം: ആവശ്യവുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ. സംസ്ഥാന സെകട്ടറിയേറ്റാണ് ഇക്കാര്യം സർക്കാറിനോട് ആവശ്യപ്പെട്ടത്.

Read Also: ‘ശരിയും തെറ്റും എന്താണെന്ന് എനിക്കറിയാം’: തന്റെ സിനിമകൾ ഹിന്ദുത്വ ഉള്ളടക്കത്തെ പിന്തുണക്കില്ലെന്ന് പ്രകാശ് രാജ്

കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ 122 പൊതുമേഖലാ സ്ഥാപനങ്ങളിലാണ് പുതിയ ഉത്തരവ് ബാധകമാകുന്നത്. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവൈഎഫ്‌ഐ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെകട്ടറിയേറ്റ് സർക്കാറിനോട് ആവശ്യപ്പെട്ടു.

122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധകമാവുകയാണ്.

ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ്.

Read Also: കേസിൻ്റെ പോക്ക് കണ്ടിട്ട് നാളെ തുരിശ് ഗ്രീഷ്മ അതിജീവിതയും ഷാരോൺ വേട്ടക്കാരനുമാവില്ലെ? അഞ്ജു പാർവതി എഴുതുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button