Latest NewsCricketNewsSports

സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ: റെക്കോർഡ് നേട്ടത്തിനരികെ കോഹ്‌ലിയും സൂര്യകുമാർ യാദവും

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോൾ റെക്കോർഡ് നേട്ടത്തിനരികെയാണ് സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും. 15 റൺസ് കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവുമധികം റൺസെന്ന മഹേല ജയവർധനെയുടെ റെക്കോർഡ് വിരാട് കോഹ്ലി മറികടക്കും. നിലവിൽ 1001 റൺസാണ് ടി20 ലോകകപ്പിൽ കോഹ്‌ലിയുടെ സമ്പാദ്യം.

904 റൺസുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയും നേട്ടത്തിലെത്താൻ തൊട്ടുപിന്നിലുണ്ട്. അഡ്‌ലെയ്ഡ് ഓവല്‍ വിരാട് കോഹ്ലിയുടെ കരിയറിലെ നിര്‍ണായക സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഗ്രൗണ്ട് കൂടിയാണ്. 2012ല്‍ കോഹ്ലി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത് അഡ്‌ലെയ്ഡ് ഓവലിലാണ്. കോഹ്ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറിയതും അഡ്‌ലെയ്ഡ് ഓവലിലായിരുന്നു.

ഓസീസിനെതിരെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടി കോഹ്ലി ഇന്ത്യയെ ടെസ്റ്റ് ജയത്തിലേക്ക് നയിച്ചതും അഡ്‌ലെയ്ഡില്‍ തന്നെയാണ്. അതേസമയം, ടി20യിൽ കലണ്ടർ വർഷത്തിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാൻ എന്ന നേട്ടത്തിനരികിലാണ് സൂര്യകുമാർ യാദവ്.

Read Also:- ഭർത്താവിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ അർഹ ഞാൻ ആയിരുന്നു, എന്നിട്ടും ഒരുപാട് കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്നു: മീന

26 ടി20 മത്സരങ്ങളില്‍ നിന്ന് 42.50 ശരാശരിയില്‍ 183.69 പ്രഹരശേഷിയില്‍ എട്ട് അര്‍ധ സെഞ്ചുറിയും ഒറു സെഞ്ചുറിയും അടക്കം 935 റൺസാണ് ഈ വര്‍ഷം സൂര്യകുമാര്‍ അടിച്ചെടുത്തത്. അഞ്ച് റൺസ് കൂടി നേടിയാൽ കലണ്ടർ വർഷത്തില്‍ നേടിയ റൺസിൽ പാകിസ്ഥാൻ നായകൻ ബാബർ അസമിന്‍റെ റെക്കോർഡ് സൂര്യ മറികടക്കും. കഴിഞ്ഞ വർഷം 26 മത്സരങ്ങളില്‍ 1326 റൺസ് നേടിയ മുഹമ്മദ് റിസ്‌വാന്‍റെ പേരിലാണ് നിലവിൽ റെക്കോർഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button