Latest NewsKeralaNews

കേന്ദ്ര സർക്കാർ അനുദിനം രാജ്യത്തെ കൊള്ളയടിക്കുന്നു: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസർക്കാർ അനുദിനം രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. 11 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് വായ്പ കേന്ദ്രം എഴുതിത്തള്ളിയെന്നും അദ്ദേഹം പറഞ്ഞു.

Read Also: പെർഫോമൻസ് ഗ്രേഡിംഗ് ഇന്റക്സിൽ കേരളം ഒന്നാമത്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിച്ച അംഗീകാരമെന്ന് വി ശിവൻകുട്ടി

വായ്പ തിരികെപ്പിടിച്ച് പൊതുനിക്ഷേപം വർദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ അടിത്തട്ട് വരെ വികസനം എത്തിക്കുകയും വേണം. രാജ്യത്തിന്റെ ഭാവി യുവാക്കളുടെ ചുമലിലാണ്. മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിനായി യുവത പോരാട്ടത്തിനിറങ്ങണം. രാജ്യത്തിന് എന്താണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് യുവതയാണ്. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്നത് വരെ നരേന്ദ്ര മോദി സർക്കാരിന് ഉറക്കം നഷ്ടപ്പെടുന്ന പ്രക്ഷോഭങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Read Also: ഭാരത് ജോഡോ യാത്ര വീഡിയോയിൽ കെജിഎഫ് 2വിലെ ഗാനങ്ങൾ ഉപയോഗിച്ചു: രാഹുൽ ഗാന്ധിക്കും നേതാക്കന്മാർക്കും എതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button