Latest NewsNewsIndia

വന്ദേ ഭാരത് എക്സ്പ്രസില്‍ അസദുദ്ദീന്‍ ഒവൈസിക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപണം: നിഷേധിച്ച് പോലീസ്

സൂററ്റ്: വന്ദേ ഭാരത് എക്സ്പ്രസില്‍ എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്ക് നേരെ കല്ലേറുണ്ടായെന്ന ആരോപണം നിഷേധിച്ച് ഗുജറാത്ത് പോലീസ്. കല്ലേറോ ആക്രമണത്തിനുള്ള ഗൂഢാലോചനയോ ഉണ്ടായിട്ടില്ലെന്ന് ഗുജറാത്ത് പോലീസ് വ്യക്തമാക്കി.

വന്ദേ ഭാരത് എക്സ്പ്രസില്‍ അഹമ്മദാബാദില്‍ നിന്ന് സൂററ്റിലേക്കുളള യാത്രയ്ക്കിടെ ഒവൈസിക്കൊപ്പം തനിക്കു നേരെയും കല്ലേറുണ്ടായെന്നാണ് എഐഎംഐഎം നേതാവ് വാരിസ് പത്താന്‍ ആരോപിച്ചിരുന്നത്. നിങ്ങള്‍ ഞങ്ങള്‍ക്ക് നേരെ കല്ലെറിയുന്നു, എന്നാല്‍ ഞങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാവില്ലെന്നും വാരിസ് പത്താന്‍ പറഞ്ഞു.

‘ജിആര്‍പി, ആര്‍പിഎഫ് പോലീസുകാരും ബഹുമാനപ്പെട്ട എംപി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിക്കൊപ്പം യാത്ര ചെയ്തിരുന്നു. സംഭവം നടന്നതായി പറയുന്നത് ബറൂച്ചിനും അങ്കലേശ്വറിനും ഇടയിലാണ്. ഇത് ജനവാസമേഖലയല്ല. പ്രദേശം കുറ്റിക്കാടുകള്‍ നിറഞ്ഞതാണ്, സംഭവത്തില്‍ ആര്‍പിഎഫ്, ജിആര്‍പി, ക്രൈംബ്രാഞ്ച് എന്നിവരെല്ലാം നടപടി സ്വീകരിച്ചിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് കല്ലേറുണ്ടായിട്ടില്ല എന്ന നിഗമനത്തിലെത്തിയത്. ‘ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എ​ട്ടു​വ​യ​സ്സു​കാ​രി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം : 64കാരൻ പൊലീസ് പിടിയിൽ

‘സംഭവത്തില്‍ ഞങ്ങള്‍ അന്വേഷണം നടത്തി. റെയില്‍വേ ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഡൗണ്‍ ട്രാക്കിലൂടെ പശ്ചിം എക്സ്പ്രസ് ട്രെയിന്‍ കടന്നുപോകുമ്പോള്‍ മുകളിലെ ട്രാക്കില്‍, വന്ദേ ഭാരത് എക്സ്പ്രസ് ഒരേ സമയം കടന്നുപോകുകയായിരുന്നു. ട്രെയിനുകള്‍ അതിവേഗം സഞ്ചരിച്ചതിനാല്‍ പാളത്തിലുളള കല്ലുകള്‍ ഇ02 കോച്ചില്‍ വന്നു പതിക്കുകയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഞങ്ങളോട് പറഞ്ഞു. കല്ലേറൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്,’ ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button