PathanamthittaNattuvarthaLatest NewsKeralaNewsLife StyleTravel

എണ്ണാമെങ്കിൽ എണ്ണിക്കോ.., ഗവിയിൽ കാട്ടു പോത്തുകളുടെ ഘോഷയാത്ര: അപൂർവ്വ ദൃശ്യം

ഗവി: വനത്തിലെ കാഴ്ചകൾ പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കുന്നതായിരിക്കും. ഗവിയിലെ വനത്തിലൂടെയുള്ള യാത്രയിലെ കാഴ്ചകളും ഇത്തരത്തിലാണ്. കഴിഞ്ഞ ദിവസം നടത്തിയ യാത്രയ്ക്കിടയിലാണ് സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഒരു കാഴ്ച കാണാൻ ഇടയായത്. ആനക്കൂട്ടങ്ങളെയും, കാട്ടു പോത്തിന്റെ കുട്ടങ്ങളെയും സ്ഥിരം കാണാറുണ്ട്. പക്ഷേ അത് പരമാവധി അഞ്ചിൽ അധികം ഉണ്ടാകാറില്ല. ഏറിയാൽ 10 വരെ, പക്ഷേ ഈ കാഴ്ച ശരിയ്ക്കും ഞെട്ടിക്കുന്നതായിരുന്നു. എണ്ണിയാൽ തീരാത്തതു പോലെ മലഞ്ചെരിവിൽ നിന്നും പുൽമേട്ടിലൂടെ കാട്ടു പോത്തുകളുടെ ഒരു ഘോഷയാത്ര.

ആദ്യത്തെ പന്ത്രണ്ട് എണ്ണത്തിനെ എണ്ണിയപ്പോഴെക്കും, അടുത്ത ഗ്രൂപ്പ് ചാടി കയറി വരുന്നു. തൊട്ടുപിന്നാലെ, നിരനിരയായി കാട്ടുപോത്തിന്റെ കൂട്ടങ്ങൾ. കക്കി ഡാം കഴിഞ്ഞ് കൊച്ചു പമ്പയ്ക്കു സമീപത്തെ പുൽമേട്ടിലായിരുന്നു ഈ കാഴ്ച. കൂടെ ഉണ്ടായിരുന്നവർ 30 – 35 എണ്ണത്തിനെ വരെ എണ്ണി. ഇത്രയും കാട്ടുപോത്തുകൾ ഒരുമിച്ച് നടക്കുന്ന പതിവില്ല.

സാംസംഗ് ഗ്യാലക്സി എം13, സവിശേഷതകൾ പരിചയപ്പെടാം

പത്തനംതിട്ടയിൽ നിന്നും ഞങ്ങൾ സ്ഥിരമായി ഗവിയാത്ര നടത്തുമ്പോൾ കാണുന്നത്
പരമാവധി 5 – 6 എണ്ണം മാത്രമാണ്. കൂടുതലും ഇണയായും, ഒറ്റയ്ക്കുമാണ് നടക്കുന്നത്.
ഭക്ഷണം കഴിക്കാൻ പുൽമേടുകളിൽ എത്തുമ്പോഴാണ് കൂട്ടത്തോടെ കാണാൻ സാധിക്കുന്നത്. ഗവിയാത്രയിൽ വഴിയരുകിൽ വന്യമൃഗങ്ങളെ കാണുന്നതിനാണ് സന്ദർശകർ ഏറെയും പോകുന്നത്. എന്നാൽ വനത്തിൽ കയറുമ്പോൾ വാഹനം ഓടിക്കുന്ന രീതിയും, വന്യമൃഗങ്ങളുടെ സാമീപ്യം അറിയാൻ കഴിയാത്തതും പലരെയും നിരാശരാക്കുന്നുണ്ട്.

വരണ്ട ചർമ്മം നിങ്ങളെ അലട്ടുന്നുണ്ടോ? ഈ പ്രശ്നം തടയാൻ 5 നുറുങ്ങുകൾ

ഗവി യാത്രയിൽ എപ്പോഴും വനത്തെ അറിയാവുന്ന ഒരാൾ ഒപ്പം ഉണ്ടാകണം. അത് വന്യമൃഗങ്ങളുടെ മുന്നിൽപ്പെടാതെയിരിക്കുന്നതിനും, യാത്രയ്ക്കിടെ മൃഗങ്ങളെ കാണാൻ കഴിയുന്നതിനും സഹായകമാണ്. മൊബൈൽ റേഞ്ച് ഉൾപ്പെടെ മറ്റ് സഹായങ്ങൾ ഒന്നും ഗവിയിലേക്കുള്ള 100 കിലോമീറ്ററോളം വനയാത്രയിൽ ലഭിക്കുകയില്ല. ഗവിയിലേക്ക് ടൂറിസ്റ്റുകളെ പത്തനംതിട്ടയിൽ നിന്നും എത്തിക്കുന്നുണ്ട്. അവർക്ക് സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡയമണ്ട് കാറ്റഗറി വിഭാഗത്തിലുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഹോം സ്റ്റേ ഹോംസ്‌റ്റേ താമസ സൗകര്യവും വനത്തിൽ ലഭ്യമാണ്.
ബന്ധപ്പെടേണ്ട നമ്പർ – 9400 31 41 41

ബിനു വാഴമുട്ടം

shortlink

Related Articles

Post Your Comments

Related Articles


Back to top button