KottayamKeralaNattuvarthaLatest NewsNews

സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ

35 കു​ട്ടി​ക​ളെയാണ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചത്

ഏ​റ്റു​മാ​നൂ​ർ: സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ദ്യാ​ർ​ത്ഥി​നി​ക​ളെ ഭ​ക്ഷ്യ​വി​ഷ​ബാ​ധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 കു​ട്ടി​ക​ളെയാണ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. 29 പേ​രെ ഏ​റ്റു​മാ​നൂ​ർ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 11 ഓ​ടെയാണ് വി​ദ്യാ​ർത്ഥിനി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ തു​ട​ങ്ങിയത്. ഇ​ന്ന​ലെ രാ​വി​ലെ കൂ​ടു​ത​ൽ കു​ട്ടി​ക​ളെ​ത്തി. ചി​കി​ത്സ​യ്ക്കു ശേ​ഷം രാ​വി​ലെ മ​ട​ങ്ങി​യ കു​ട്ടി​ക​ൾ വൈ​കു​ന്നേ​രം വീ​ണ്ടു​മെ​ത്തി. ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഒ​രു വി​ദ്യാ​ർ​ത്ഥി​നി​യെ നി​ല​വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read Also : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി: സിപിഎം കൗൺസിലർക്കെതിരെ നിരവധി പരാതികൾ

വിവരമറിഞ്ഞ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ഹോ​സ്റ്റ​ലി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ, ഭ​ക്ഷ്യ വ​സ്തു​ക്ക​ളൊ​ന്നും​ ത​ന്നെ ല​ഭി​ച്ചി​ല്ല. ല​ഭി​ച്ച അ​ച്ചാ​റി​ന്‍റെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചിട്ടുണ്ട്. കാ​ന്‍റീ​ൻ അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മേ കാ​ന്‍റീ​ൻ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button