Latest NewsNewsIndia

കൈവേദന മാറാൻ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചയാൾ മരിച്ചു

ഓട്ടം പിടിച്ച ജീവിതത്തിനിടയിൽ പലരും പരിഗണന നൽകാത്തത് സ്വന്തം ആരോഗ്യത്തിനാണ്. എന്തെങ്കിലും പനിയോ മറ്റ് വേദനകളോ വന്നാൽ ഡോക്ടറെ കാണാതെ സ്വയം ചികിത്സ നടത്തുന്നവർ ഉണ്ട്. ഗൂഗിളിനോടും യൂട്യൂബിനോടും ആണ് പലരും പ്രശ്ന പരിഹാരം തേടുന്നത്. എന്നാൽ, അത് ആരോഗ്യത്തിനോ നമ്മുടെ ജീവനോ അത്ര നല്ലതല്ലെന്ന് കാര്യം ആരും ചിന്തിക്കുന്നില്ല. ഇപ്പോഴിതാ, മധ്യപ്രദേശിൽ ഒരാൾക്ക് ജീവൻ നഷ്ടമായിരിക്കുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്.

മാസങ്ങളോളം നീണ്ട കൈ വേദനയെ തുടർന്ന് ഇത് മാറാൻ വേണ്ടി യൂട്യൂബ് വീഡിയോ നോക്കി വെള്ളരി ജ്യൂസ് ഉണ്ടാക്കി കുടിച്ചതിന് പിന്നാലെയാണ് യുവാവിന് മരണം സംഭവിച്ചത്. സ്വർണബാഗ് കോളനിയിൽ താമസിക്കുന്ന ധർമേന്ദ്ര കൊറോലെ (30) ആണ് മരിച്ചത്. ഒരു അപകടത്തെ തുടർന്നാണ് ധർമേന്ദ്ര കൊറോലെയ്ക്ക് കൈ വേദന തുടങ്ങിയത്. ഖാണ്ഡവ സ്വദേശിയായ ധർമേന്ദ്ര നഗരത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരുമ്പോഴാണ് അപകടം ഉണ്ടായത്. കൈ വേദനയ്ക്ക് പലയിടത്തും പോയി ചികിത്സിച്ചെങ്കിലും ശമനമുണ്ടായില്ല.

പിന്നീട് യൂട്യൂബിൽ നാടൻ വേദന സംഹാരിക്കായി സെർച്ച് ചെയ്തു, വനഭാഗത്തോട് ചേർന്ന് കാണപ്പെടുന്ന പ്രത്യേകതരം കാട്ടു വെള്ളരിയുടെ ജ്യൂസ് കുടിക്കുന്നത് വേദന കുറയ്ക്കുമെന്ന് ഒരു വീഡിയോയിൽ നിന്ന് മനസ്സിലാക്കി. ഇത് ഉണ്ടാക്കി കുടിച്ചു. മണിക്കൂറുകൾക്കകം യുവാവ് മരണപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ധർമേന്ദ്രയുടെ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button