IdukkiKeralaNattuvarthaLatest NewsNews

കേ​ഴ മാ​നി​നെ കൊ​ന്ന് ക​റി​വ​ച്ച​യാ​ൾ പൊലീസ് പിടിയിൽ

അ​പ്പ​ർ സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി മാ​രി​മു​ത്തു(48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ഇ​ടു​ക്കി: കേ​ഴ മാ​നി​നെ കൊ​ന്ന് ക​റി​വ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. അ​പ്പ​ർ സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി മാ​രി​മു​ത്തു(48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ​അയ​ൽ​വാ​സി​യെ മ​ർദ്ദി​ച്ചതിന് പൊലീസ് പിടികൂടിയ പ്രതി സ്റ്റേ​ഷ​നി​ൽ അഴിഞ്ഞാടി : ജ​നാ​ല ചി​ല്ലു​ക​ൾ തകർത്തു

ചി​ന്ന​ക്ക​നാ​ലി​ന് സ​മീ​പം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നാ​ണ് സം​ഭ​വം. കു​രു​ക്കി​ട്ട് കേഴ മാനിനെ പിടികൂടിയ ശേഷം തോ​ലും അ​വ​ശി​ഷ്ട​ങ്ങ​ളും സ​മീ​പ​ത്തെ തോ​ട്ടി​ലൂ​ടെ ഒ​ഴു​ക്കി വി​ട്ട് ഇ​റ​ച്ചി വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​വുകയായിരുന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കേ​ഴ മാ​നി​ന്‍റെ ഇ​റ​ച്ചി ക​റി വ​ച്ച​ത് ക​ണ്ടെ​ത്തുകയായിരുന്നു.

ചി​ന്ന​ക്ക​നാ​ൽ സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​എ.​സു​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button