Latest NewsNewsBusiness

ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് ആവശ്യത്തിന് ഇന്ധനം വാങ്ങാം, നിലപാട് വ്യക്തമാക്കി അമേരിക്ക

യൂറോപ്യൻ യൂണിയൻ ഇറക്കുമതി നിർത്തിയാൽ അത് റഷ്യയുടെ വരുമാനത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്

ഇന്ത്യ റഷ്യയിൽ നിന്നും ഇന്ധനം വാങ്ങുന്നതുമായി ബന്ധപ്പെട്ടുളള നിലപാട് വ്യക്തമാക്കി അമേരിക്ക. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയ്ക്ക് റഷ്യയിൽ നിന്നും ആവശ്യത്തിന് ഇന്ധനം വാങ്ങാമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. കൂടാതെ, ജിഎസ് 7 രാജ്യങ്ങൾ നിശ്ചയിച്ച വിലയുടെ പരിധിക്ക് മുകളിലുള്ള വിലയ്ക്കും ഇന്ത്യയ്ക്ക് ഇന്ധനം വാങ്ങാൻ സാധിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മുൻപ് റഷ്യൻ ഇന്ധനത്തിന്റെ ഏറ്റവും വലിയ ആവശ്യക്കാർ ചൈന ആയിരുന്നെങ്കിൽ, ഇത്തവണ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

യൂറോപ്യൻ യൂണിയൻ ഇറക്കുമതി നിർത്തിയാൽ അത് റഷ്യയുടെ വരുമാനത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇതിലൂടെ, റഷ്യ ഉദ്ദേശിക്കുന്നത് പോലെ ഇന്ധനം വിൽക്കാൻ സാധിക്കുകയില്ല. ഇതിലൂടെ റഷ്യയ്ക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്തേണ്ടതായി വരും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഗുണകരമായതിനാൽ അത് തുടരുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

Also Read: ജോലി നഷ്ടപ്പെട്ടവർക്ക് ഇടം നൽകാനൊരുങ്ങി ഡ്രീം 11 സിഇഒ, മെറ്റയും ട്വിറ്ററും പുറത്താക്കിയവർക്ക് ആശ്വാസ വാർത്ത

shortlink

Related Articles

Post Your Comments

Related Articles


Back to top button