KozhikodeKeralaNattuvarthaLatest NewsNews

10 ലിറ്റർ ചാരായവുമായി രണ്ടു പേർ എക്സൈസ് പിടിയിൽ

കട്ടിപ്പാറ വില്ലേജിൽ ചമൽ ദേശത്ത് പൂവൻ മലയിൽ അഭിലാഷ്(37), കേളൻമൂല ഭാഗത്ത് പൂവൻ മല വീട്ടിൽ ഹരീഷ് (49) എന്നിവരാണ് പിടിയിലായത്

കോഴിക്കോട്: എക്സൈസ് റെയ്ഡിൽ 10 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ. കട്ടിപ്പാറ വില്ലേജിൽ ചമൽ ദേശത്ത് പൂവൻ മലയിൽ അഭിലാഷ്(37), കേളൻമൂല ഭാഗത്ത് പൂവൻ മല വീട്ടിൽ ഹരീഷ് (49) എന്നിവരാണ് പിടിയിലായത്.

Read Also : ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണ്, ഹിന്ദി പഠിക്കുന്നത് നല്ലതെന്ന് സുഹാസിനി, നടിയ്ക്ക് നേരെ വിമർശനം

കട്ടിപ്പാറ ചമൽ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. താമരശ്ശേരി റെയിഞ്ച് പാർട്ടി ഐ.ബി. പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് ചമൽ ഭാഗത്ത് റെയ്ഡ് നടത്തിയത്. താമരശ്ശേരി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എൻ.കെ ഷാജിയും പാർട്ടിയും ചേർന്നാണ് കേസെടുത്തത്.

പ്രിവൻ്റീവ് ഓഫീസർ വസന്തൻ, സിഇഒമാരായ ഷാജു സി ജി, ശ്യാം പ്രസാദ്, ഡ്രൈവർ കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് കേസെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button