KeralaLatest NewsNews

ബലാത്സംഗം ഉള്‍പ്പെടെ 15 തവണ അച്ചടക്ക നടപടി നേരിട്ടിട്ടുള്ള സുനുവിനെതിരെ ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തുടരുന്നത് വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ബേപ്പൂര്‍ കോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനെതിരായ അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കണമെന്ന് ഡിജിപി. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസിലെയും പ്രതിയാണ് ഇയാള്‍. നിലവില്‍ അവസാനിപ്പിച്ച കേസ് ഉള്‍പ്പെടെ പുനഃപരിശോധിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പുനഃപരിശോധനയില്‍ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ പിരിച്ചു വിടല്‍ ഉള്‍പ്പെടെ സ്വീകരിക്കും. ആഭ്യന്തര സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Read Also: ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനെന്ന വ്യാജേന യുവതിയുടെ സ്വർണ്ണ പാദസരവുമായി മുങ്ങി : യുവാവ് അറസ്റ്റിൽ

തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ
ഉദ്യോഗസ്ഥന്‍  സര്‍വീസില്‍ തുടരുന്നത് വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. അതേസമയം, തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ എസ്എച്ചഒ സിആര്‍ സുനുവടക്കം പ്രതികളുടെ അറസ്റ്റില്‍ അനിശ്ചിതത്വം തുടരുകയാണ്. യുവതിയുടെ ആരോപണങ്ങള്‍ ശരിവക്കുന്ന തെളിവുകള്‍ കണ്ടെത്താനായില്ല എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പിടിയിലാകാനുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button