KannurKeralaNattuvarthaLatest NewsNews

കണ്ണൂരിൽ ആർഎസ്‌എസ് പ്രവർത്തകന് വെട്ടേറ്റു: പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: ന്യൂമാഹിയിൽ ആർഎസ്‌എസ് പ്രവർത്തകന് വെട്ടേറ്റു. വടക്കുമ്പാട് കൂളിബസാർ സ്വദേശിയായ യശ്വന്തിനാണ് വെട്ടേ‌റ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് യുവാവ്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് വ്യക്തമായിട്ടില്ലെന്നാണ് സൂചന.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ബസ് ഡ്രൈവറായ യശ്വന്തിനെ ഫോണിൽ വിളിച്ചുവരുത്തിയാണ് അക്രമിച്ചത്. ഇടയിൽപീടികയിൽ ബസുമായി എത്തിയതായിരുന്നു. ഇതിനിടയിലാണ് യശ്വന്തിന് വെട്ടേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തെ സിസിടിവി, മൊബൈൽ ടവറുകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. യശ്വന്തുമായി ആരെങ്കിലും ശത്രുതയിലായിരുന്നോ എന്ന കാര്യമടക്കം പരിശോധിക്കുകയാണ്. ആക്രമണത്തെ തുടർന്ന് സ്ഥലത്ത് വലിയ പോലീസ് കാവലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button